ഇന്ധനവില വർധന : കേന്ദ്ര മന്ത്രിസഭ ഇന്ന് അനുമതി നൽകിയേക്കും

For full experience, Download our mobile application:
Get it on Google Play

ഡൽഹി : രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ ഇന്ന് അനുമതി നൽകിയേക്കുമെന്ന് സൂചന. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 11 മണിക്ക് ചേരുന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച നിർണ്ണായക തീരുമാനം ഉണ്ടായേക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് 5 രൂപ വരെ വർദ്ധിപ്പിക്കാനാണ് പൊതുമേഖലാ എണ്ണ കമ്പനികൾ അനുമതി തേടിയിരിക്കുന്നത്. ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകൾക്ക് 50 രൂപ വരെ വർദ്ധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാരും എണ്ണ കമ്പനികളും. എണ്ണ കമ്പനികൾക്ക് പ്രതിദിനം 1000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നുണ്ടെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്ധനവില വർദ്ധിപ്പിക്കാതെ മറ്റ് മാർഗമില്ലെന്ന നിലപാടിലാണ് കേന്ദ്രം.

ഈ മാസം 15-നോ 16-നോ വില വർധനവ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. ഇന്ധനവില വർധനവ് അനിവാര്യമാണെന്ന സൂചനകൾ കഴിഞ്ഞ ദിവസങ്ങളിൽ പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി നൽകിയിരുന്നു. കൂടാതെ, ഇന്ധന ഉപയോഗം നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിന് പിന്നാലെ പല സംസ്ഥാനങ്ങളും കർശന നടപടികളിലേക്ക് കടന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉത്തർപ്രദേശ് സർക്കാർ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും വാഹനവ്യൂഹത്തിലെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം പകുതിയായി കുറക്കാൻ ഉത്തരവിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...