മാനവീയം വീഥിയിൽ യുവാവിന് ക്രൂരമർദ്ദനം ; രണ്ട് ബാലരാമപുരം സ്വദേശികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാനവീയം വീഥിയിൽ വെച്ച് മലയൻകീഴ് സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം സ്വദേശികളായ കാശിനാഥൻ (22), ഉണ്ണികൃഷ്ണൻ (23) എന്നിവരാണ് മ്യൂസിയം പോലീസിന്റെ പിടിയിലായത്. മെയ് 10-ാം തീയതി രാത്രി ഒൻപത് മണിയോടെയാണ് അക്രമം ഉണ്ടായത്. ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം ചായ കുടിക്കാനായി മാനവീയം വീഥിയിൽ എത്തിയതായിരുന്നു യുവാവ്. പ്രതികൾ തങ്ങളെ ‘തുറിച്ചുനോക്കി’ എന്ന് ആരോപിച്ച് യുവാവിനെ അസഭ്യം പറയുകയും ഇത് ചോദ്യം ചെയ്തപ്പോൾ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

മാരകായുധങ്ങൾ കൊണ്ടുള്ള ആക്രമണത്തിൽ യുവാവിന്റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലവിൽ ഇയാൾ ചികിത്സയിൽ തുടരുകയാണ്. അക്രമത്തിന് ശേഷം സ്ഥലത്തു നിന്ന് കടന്നുകളഞ്ഞ പ്രതികളെ പിന്നീട് പാളയത്ത് വെച്ചാണ് മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികൾ മദ്യലഹരിയിലാണ് അക്രമം നടത്തിയത് എന്ന് പോലീസ് അറിയിച്ചു. പിടിയിലായ കാശിനാഥനെതിരെ ബാലരാമപുരം പോലീസ് സ്റ്റേഷനിൽ മാത്രം മൂന്ന് അടിപിടി കേസുകൾ നിലവിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...