സ്വർണത്തിന് ഇനി പൊള്ളുന്ന വില ; ഇറക്കുമതി തീരുവ 10 ശതമാനമാക്കി കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തടയുക എന്ന ലക്ഷ്യത്തോടെ സ്വർണം, വെള്ളി ഉൾപ്പെടെയുള്ള വിലകൂടിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. സ്വർണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനമായാണ് ഉയർത്തിയത്. രാജ്യത്തെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനും സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുമാണ് ഈ അടിയന്തര നടപടി. അസംസ്കൃത എണ്ണയും സ്വർണവും ഇറക്കുമതി ചെയ്യുമ്പോൾ വലിയ തോതിൽ ഡോളർ പുറത്തേക്ക് പോകുന്നത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവുണ്ടാക്കുന്നുണ്ട്. ഇത് ഡോളറിനെതിരെ രൂപയുടെ മൂല്യം വലിയ രീതിയിൽ ഇടിയാൻ കാരണമാകുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ഒരു വർഷത്തേക്കെങ്കിലും സ്വർണം വാങ്ങുന്നത് പരമാവധി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നേരത്തെ നിർദ്ദേശിച്ചത്. ഈ നിർദ്ദേശത്തിന് പിന്നാലെയാണ് ഇപ്പോൾ തീരുവ വർദ്ധിപ്പിച്ചുകൊണ്ടുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്.

നേരത്തെ 6 ശതമാനമായിരുന്ന ഇറക്കുമതി തീരുവയാണ് ഇപ്പോൾ 10 ശതമാനമായി വർദ്ധിപ്പിച്ചത്. ഇതിനുപുറമെ 5 ശതമാനം അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെൻറ് സെസ് കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആകെ 15 ശതമാനത്തിന്റെ വർദ്ധനവാണ് സ്വർണ്ണത്തിന്റെ ഇറക്കുമതിയിൽ ഉണ്ടായിരിക്കുന്നത്. ഈ പുതിയ നിയന്ത്രണം വരുന്നതോടെ വരും ദിവസങ്ങളിൽ രാജ്യത്തെ സ്വർണ്ണവിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം. നിലവിൽ തന്നെ റെക്കോർഡ് വേഗതയിൽ കുതിക്കുന്ന സ്വർണ്ണവില സെസ് കൂടി ഏർപ്പെടുത്തുന്നതോടെ സാധാരണക്കാർക്ക് അപ്രാപ്യമായ രീതിയിൽ വർദ്ധിക്കാൻ സാധ്യതയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...