ഇന്ധനവില കുറക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച മാർച്ച് ; ലാത്തിച്ചാർജിൽ പ്രവർത്തകർ ചിതറി ഓടി

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : സംസ്ഥാനത്ത് ഇന്ധന നികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി കെ.എൻ. ബാലഗോപാലിന്റെ കൊട്ടാരക്കരയിലെ ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. പുലമൺ ജങ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് മന്ത്രിയുടെ ഓഫീസിനു സമീപം പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെയാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്.

പ്രവർത്തകർ ചിതറി ഓടി. നിരവധി യുവമോർച്ച പ്രവർത്തകർക്കും ഒരു പോലീസുകാരനും പരിക്കേറ്റു. ബിജെപി ജില്ല പ്രസിഡന്റ് ബി. ഗോപകുമാർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. അറസ്റ്റ് ചെയ്‌ത പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ കൊട്ടാരക്കര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി. ഏഴുപേരെ അറസ്റ്റ് ചെയ്‌തതായും നൂറോളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തതായും കൊട്ടാരക്കര പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ബസ് സര്‍വീസുകള്‍ നിലച്ചു : അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ്‌ ഉയരുന്നു

0
പത്തനംതിട്ട : അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ്‌ ക്രമാതീതമായി ഉയരുകയാണ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും...

പത്തനംതിട്ടയില്‍ ജില്ലാ പോലീസ് കൺട്രോൾ റൂം തുറന്നു – 9497960963, 9497908045, 0468 –...

0
പത്തനംതിട്ട : ജില്ലയില്‍ മഴ ശക്തമായതോടെ അടിയന്തിര സാഹചര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ പത്തനംതിട്ട...

കല്ലേലി – കൊക്കാത്തോട് റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു

0
കോന്നി : കല്ലേലി - കൊക്കാത്തോട് റോഡില്‍ കനത്ത മഴയില്‍ വെള്ളം...

വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം

0
കൽപ്പറ്റ: വയനാട് ജില്ലയിൽ ശക്തമായ മഴ. തുടർന്ന് താമരശ്ശേരി ചുരത്തിൽ നിയന്ത്രണം...