രാജ്യത്ത് 18 ദിവസത്തിനുശേഷം പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് 18 ദിവസത്തിനുശേഷം പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 15 പൈസയും ഡീസലിന് 18 പൈസയുമാണ് എണ്ണ കമ്പിനികള്‍ ഇന്ന് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍  പെട്രോളിന്റെ വില 90.40 രൂപയില്‍ നിന്ന് 90.55 രൂപയായി. ഡീസല്‍ വില 80.91 രൂപയാണ്. മെട്രോ നഗരങ്ങളില്‍ മുംബൈയിലാണ് ഇന്ധന വില ഉയര്‍ന്നുനില്‍ക്കുന്നത്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96.95 രൂപയാണ്. വിവിധ നഗരങ്ങളില്‍ പെട്രോളിന് 12-15പൈസ വരെയും ഡീസലിന് 17-18 പൈസ വരെയുമാണ് വര്‍ധിച്ചിരിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ പെട്രോളിനും ഡീസലിനും വന്‍ വര്‍ധനയാണ് ഉണ്ടായത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 92.57 രൂപയാണ് വില. ഡീസലിന് 87.07 രൂപയും. പ്രധാന നഗരങ്ങളിലെ വില പരിശോധിക്കുമ്പോള്‍, കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 90.57 രൂപയാണ് വില. ഡീസലിന് 85.14 രൂപയും. കോഴിക്കോട് പെട്രോളിന് 90.95 രൂപയും ഡീസലിന് 85.54 രൂപയുമാണ് ഇന്നത്തെ വില.

2021ന്റെ തുടക്കത്തില്‍ 26 തവണ പെട്രോളിനും ഡീസലിനും വില ഉയര്‍ന്നിരുന്നു. പെട്രോളിന് 7.46 രൂപയും ഡീസലിന് 7.60 രൂപയുമാണ് ഇത്തരത്തില്‍ വര്‍ധിച്ചത്. ഈ വര്‍ഷം ആദ്യമായി വില കുറഞ്ഞത് മാര്‍ച്ച്‌ 24നും 25നുമായിരുന്നു. 24 ദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷം മാര്‍ച്ച്‌ 30നും വിലയില്‍ കുറവുണ്ടായി. പിന്നീട് ഏപ്രില്‍ 15ന് പെട്രോളിന് 16 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞിരുന്നു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ കമ്പിനികള്‍ രാജ്യാന്തര വിപണിയിലെ വിലയും വിദേശ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാവിലെ ആറുമണിക്ക് ചില്ലറ വില്‍പ്പന വില പുതുക്കുന്നത്.

കേന്ദ്ര – സംസ്ഥാന നികുതികളും ചരക്കുകൂലിയും അനുസരിച്ച്‌ വിവിധ നഗരങ്ങളിലെ വില വ്യത്യാസപ്പെട്ടിരിക്കുന്നു. പെട്രോളിന്റെ വിലയുടെ 60 ശതമാനവും ഡീസലിന്റെ വിലയുടെ 54 ശതമാനവും കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന നികുതികളാണ്. ഒരുലിറ്റര്‍ പെട്രോളിന്റെ വിലയില്‍ 32.09 രൂപയാണ് കേന്ദ്ര എക്സൈസ് നികുതി. ഡീസലിന് 31.80 രൂപയുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...