തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോള്‍ വില 100 രൂപ കടന്നു. തിരുവനന്തപുരം പാറശാലയിലെ ഭാരത് പെട്രോളിയം പമ്പിലാണ് പെട്രോള്‍ ലിറ്ററിന് 100.04 രൂപയായത്. ഇന്ന് പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് എട്ടു പൈസയുമാണ് വര്‍ധിച്ചത്.
തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 99.27 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 97.72 രൂപയും ഡീസലിന് 93.10 രൂപയുമാണ് വില. കേരളത്തില്‍ പ്രീമിയം പെട്രോളിന്റെ വില മേയ് എട്ടിന് 100 കടന്നിരുന്നു. 13 സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 കടന്നിട്ടുണ്ട്. കഴിഞ്ഞ 53 ദിവസത്തിനിടെ 29 തവണയാണ് എണ്ണകമ്പിനികള്‍ വില വര്‍ധിപ്പിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ മേയ് നാലിനാണ് എണ്ണവില വീണ്ടും വര്‍ധിക്കാന്‍ തുടങ്ങിയത്.