വൃദ്ധ ദമ്പതികളുടെ കൊലപാതകം : ഒളിവില്‍ പോയ മകന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകൻ സനല്‍ പിടിയിലായി. മൈസൂരില്‍ ഒളിവില്‍പോയ സനലിനെ സഹോദരന്‍ നാട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ്  സനലിനെ പിടികൂടിയത്. സനലിനായുള്ള അന്വേഷണം കർണാടകത്തിലേക്കും പോലീസ് വ്യാപിപ്പിച്ചിരുന്നു. ഇന്നലെ രാവിലെയാണ് വൃദ്ധ ദമ്പതികളായ ചന്ദ്രനേയും ദേവിയേയും വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. തെളിവുകളുടെ അടിസ്ഥാനത്തിൽമകനാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.

കോവിഡ് സാഹചര്യത്തിൽ ജോലി രാജിവെച്ച് മഹാരാഷ്ട്രയിൽ നിന്ന് നാട്ടിലെത്തിയ സനൽ ഏതാനും നാളുകളായി മാനസികസമ്മർദ്ദം അനുഭവിച്ചിരുന്നതായും ചികിത്സ തേടിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകം നടന്ന വീട്ടിൽ നിന്ന് കണ്ടെടുത്ത സിറിഞ്ചുകൾ സനൽ മയക്കുമരുന്നിന് വേണ്ടിയാണ് ഉപയോഗിച്ചിരുന്നതെന്ന സംശയം പോലീസിനുണ്ട്. വൃദ്ധ ദമ്പതികളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...