കൊച്ചി : ഇന്ധന വില വര്‍ദ്ധനവിനെതിരെ കൊച്ചിയില്‍ ഗതാഗതം തടഞ്ഞ് കോണ്‍ഗ്രസ് സമരം രോക്ഷവുമായി സിനിമാ താരം ജോജു. ഇന്ധന വില വര്‍ധനയ്‌ക്കെതിരെ കൊച്ചിയില്‍ വാഹന ഗതാഗതം സ്തംഭിപ്പിച്ചുള്ള പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇടപ്പള്ളി മുതല്‍ വൈറ്റില വരെയാണ് ദേശീയപാതയില്‍ ഗതാഗതം സ്തംഭിപ്പിക്കുന്നത്. 1500 ഓളം വാഹനങ്ങള്‍ റോഡില്‍ നിരത്തിയാണ് പ്രതിഷേധം.ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയായ അരൂര്‍മുതല്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് റോഡില്‍, ഇടറോഡുകള്‍ പോലും അടഞ്ഞു കിടക്കുന്ന തരത്തിലാണ് സമരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ തടയുന്നത്.
ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. വാഹനത്തിൽനിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് ചെറിയരീതിയിലുള്ള വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് മണിക്കൂറോളമായി ആളുകൾ കഷ്ടപ്പെടുകയാണെന്നും താൻ ഷോ കാണിക്കാൻ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോടാണ് ചോദ്യങ്ങൾ ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ കാശുണ്ടായത് കൊണ്ടാണ് ജോജു ജോർജ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് സമീപത്തുനിന്ന് ഒരാൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. താൻ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ഇതിന് ജോജു നൽകിയ മറുപടി. അതേസമയം, ഇന്ധനവില വര്‍ധനയ്‌ക്കെതിരായ സമരം ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാവരുതെന്ന് നടന്‍ ജോജു ജോര്‍ജ്. കോണ്‍ഗ്രസുകാരെ നാണം കെടുത്താന്‍ വിവരംകെട്ട കുറേപ്പേര്‍ ഇറങ്ങിയതാണ് റോഡില്‍ കാണുന്നത്. കുഞ്ഞുങ്ങളടക്കം റോഡില്‍ കഷ്ടപ്പെടുകയാണെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.