ഡല്‍ഹി : കൊറോണ ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്കരിക്കാന്‍ ശ്‌മശാനം അധികൃതര്‍ വിസമ്മതിച്ചതായി അരോപണം. ഇന്നലെ ഡല്‍ഹിയില്‍ മരിച്ച 68 കാരിയുടെ മൃതദേഹം സംസ്കരിക്കാന്‍ നിഗംബോദ് ശ്മശാന അധികൃതര്‍ അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ഇന്ന് മൃതദേഹം ശ്‌മശാനത്തിലേക്ക് കൊണ്ടുപോയപ്പോഴാണ് ദുരനുഭവമുണ്ടായതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. സംസ്‌കാരത്തിനായി മറ്റേതെങ്കിലും സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടെന്നാണ് ആരോപണം. നിഗംബോദ് ഘട്ട് തലവനോട് സംസാരിച്ചിട്ടുപോലും അനുവദിച്ചില്ലെന്ന് ജനക്പുരിയില്‍ നിന്നുള്ള കുടുംബം പറഞ്ഞു.
ഡല്‍ഹിയിലെ ആര്‍.എം.എല്‍(റാം മനോഹര്‍ ലോഹ്യ) ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 68കാരിയാണ് വെള്ളിയാഴ്ച മരിച്ചത്. കൊറോണയെക്കൂടാതെ മറ്റുചില രോഗങ്ങളും ഇവര്‍ക്ക് ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. മകനില്‍ നിന്നുമാണ് കൊറോണ രോഗം ഇവരിലേക്ക് പകര്‍ന്നത്.
വ്യാഴാഴ്ചയാണ് കൊറോണ ബാധിച്ച് രാജ്യത്ത് ആദ്യമായി ഒരാള്‍ മരണമടഞ്ഞത്. കര്‍ണാടകത്തിലെ കല്‍ബുര്‍ഗിയില്‍ നിന്നുമുള്ള 76 കാരനായ മുഹമ്മദ് ഹുസ്സൈന്‍ സിദ്ധിഖി ആണ് മരണപ്പെട്ടത്. ഇയാള്‍ സൗദിയിലെ ഉംറയില്‍ പങ്കെടുത്ത ശേഷം ഫെബ്രുവരി 29നാണ് രാജ്യത്തേക്ക് മടങ്ങിയത്തിയത്.