പഴവങ്ങാടി പഞ്ചായത്ത് ഉറവിട മാലിന്യ സംസ്കരണത്തിനായി ജി – ബിൻ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : സേഫ് പഴവങ്ങാടി ക്യാമ്പയിന്റെ ഭാഗമായി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിനും പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് ഒഴിവാക്കി പകർച്ച വ്യാധികൾ തടയുക എന്ന ലക്ഷ്യത്തോടെയും റാന്നി പഴവങ്ങാടി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജി- ബിന്നുകൾ വിതരണം ചെയ്തു. 259 കുടുംബങ്ങളിലാണ് വിതരണം വിതരണം ചെയ്തത്. 10% തുക ഗുണഭോക്ത വിഹിതവും, 90% തുക പഞ്ചായത്ത് സി.എഫ്.സി ഫണ്ടിൽനിന്നും ചെലവാക്കിയാണ് ജി- ബിന്നുകൾ വിതരണം ചെയ്തത്.

വരും വർഷങ്ങളിലും ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോവുകയും എല്ലാ വീടുകളിലും ജി ബിൻ ഉറപ്പാക്കുയും ചെയ്യുമെന്നും ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൗമ്യ ജി.നായർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ മേരി ജോൺ, മോളി മാത്യു, അംഗങ്ങളായ ജോയ്സി ചാക്കോ, മോനായി പുന്നൂസ്, സതീഷ് എം.റ്റി, ആതിര എസ്. നായർ, ബിനിറ്റ് മാത്യു, അനി സുരേഷ്, പ്രിയ ഷാജി, വി.ഇ.ഒ ലക്ഷ്മി വി. എൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിൽനിന്ന് ജാവലിൻ ടാങ്ക്‌വേധ മിസൈലുകൾ വാങ്ങാൻ ഇന്ത്യ ; കരാറിൽ ഒപ്പുവെച്ചു

0
ന്യൂഡൽഹി : കരസേനയ്ക്കുവേണ്ടി അമേരിക്കയിൽനിന്ന് ടാങ്ക്‌വേധ ജാവലിൻ മിസൈലുകൾ വാങ്ങാൻ ഇന്ത്യ....

മോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം....

നേപ്പാൾ പ്രളയ ദുരന്തം : മരണസംഖ്യ 600 കടന്നു, 1924 പേരെ കാണാനില്ല

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു....

കെ.എസ്.ഇ.ബി.യുടെ പഴയ നഷ്ടം ഈടാക്കാൻ നാലുവർഷം സർച്ചാർജ് ചുമത്തും

0
തിരുവനന്തപുരം : കെ.എസ്.ഇ.ബി.യുടെ മുൻകാല നഷ്ടമായ അയ്യായിരംകോടി രൂപയോളം ഈടാക്കാൻ നാലുവർഷം...