ഉദ്ധവ് താക്കറെയെ വിട്ട് ഒരു എംപി കൂടി ഏക്‌നാഥ് ഷിൻഡെ ക്യാമ്പിൽ

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ വിഭാഗത്തിന് വീണ്ടും തിരിച്ചടി. എംപി ഗജാനൻ കീർത്തികർ, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ പാർട്ടിയായ ബാലാസാഹേബാൻചി ശിവസേനയിൽ ചേർന്നു. ഷിൻഡേയുടേയും മറ്റ് നിരവധി ശിവസേനാ നേതാക്കളുടേയും സാന്നിദ്ധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. തുടർന്ന് കീർത്തികറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി അറിയിച്ച് താക്കറെയുടെ നേതൃത്വത്തിലുള്ള സേനാ ക്യാമ്പ് പ്രസ്താവനയുമായി രംഗത്തെത്തി.

ശിവസേനയുടെ ദേശീയ എക്സിക്യൂട്ടീവ് അദ്ദേഹം ആയിരുന്നു. ഏകനാഥ് ഷിൻഡെയുമായി സ്ഥിരമായി ബന്ധം പുലർത്തിയതിനാൽ കീർത്തികറിന്റെ നീക്കം അമ്പരപ്പിക്കുന്നില്ല. മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ശേഷം ഷിൻഡെ കീർത്തികറിന്റെ വീട് സന്ദർശിച്ചിരുന്നു. ഗണേശോത്സവത്തിനിടെ ഷിൻഡെയുടെ ഔദ്യോഗിക വസതിയായ വർഷയിൽ കീർത്തികർ പോയിരുന്നു.

ജൂണിലാണ് ബിജെപിയുടെ സഹായത്തോടെ ശിവസേനയെ പാർട്ടി പിളർത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി കസേരയിൽ നിന്നും താക്കറയെ താഴെ ഇറക്കിയത്. അതിന് മുൻപ് ഉദ്ധവ് താക്കറെയ്ക്ക് ഒപ്പമുണ്ടായിരുന്ന 18 ലോക്സഭാ എംപിമാരിൽ ഏക്നാഥ് ഷിൻഡെയ്ക്ക് ഒപ്പം പോകുന്ന പതിമൂന്നാമത്തെ നേതാവാണ് കിർതികാർ. ശിവസേനയുടെ 56 എംഎൽഎമാരിൽ 40 പേരും ഷിൻഡെയ്ക്ക് ഒപ്പമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...