Sunday, May 5, 2024 1:18 pm

നിലപാട് തിരുത്തി ഭക്ഷ്യമന്ത്രി; വേണ്ടി വന്നാൽ കിറ്റ് വിതരണം ഇനിയും നടത്തുമെന്ന് ജി ആർ അനിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : റേഷൻ കട വഴിയുള്ള ഭക്ഷ്യകിറ്റിന്‍റെ കാര്യത്തിൽ നിലപാട് തിരുത്തി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. കിറ്റ് വിതരണം എന്നന്നേക്കുമായി നിർത്തിയെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ജി.ആർ അനിൽ വ്യക്തമാക്കി. തെരഞ്ഞെടുത്ത റേഷൻ കടകളിൽ മറ്റു ഭക്ഷ്യ വസ്തുക്കളും നൽകുന്ന പദ്ധതി നടപ്പാക്കുമെന്നും ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

അവശ്യ സമയം വന്നാൽ കിറ്റ് വീണ്ടും നൽകുമെന്നാണ് ഭക്ഷ്യമന്ത്രി ഇപ്പോൾ പറയുന്നത്. കോവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നൽകിയതെന്നും ഇനി കിറ്റ് നൽകില്ലെന്നുമായിരുന്നു മന്ത്രി ഇന്നലെ പറഞ്ഞത്. നിലവിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ആളുകൾക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നൽകിയത്. ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യമുണ്ട്. വരും മാസങ്ങളിൽ കിറ്റ് കൊടുക്കുന്ന കാര്യം സ‌ർക്കാരിന്റെ പരി​ഗണനയിലോ ആലോചനയിലോ ഇല്ല. ഇതായിരുന്നു ഭക്ഷ്യമന്ത്രി ഇന്നലെ നടത്തിയ പ്രതികരണം.

റേഷൻകട വഴിയുള്ള കിറ്റ് മഹാമാരിക്കാലത്ത് കേരളത്തിലെ പാവപ്പെട്ടവർക്ക് വലിയ ആശ്വാസമായിരുന്നു. 2020 ഏപ്രിലിലാണ് കിറ്റ് വിതരണം തുടങ്ങിയത്. ഇടയ്ക്ക് രണ്ട് മാസം വിതരണത്തിൽ പ്രശ്നമുണ്ടായെങ്കിലും ഇക്കഴിഞ്ഞ സെപ്റ്റംബർ വരെ കിറ്റ് നൽകിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പക്ഷിപ്പനി ; പ്രതിസന്ധിയില്‍ താറാവ് കര്‍ഷകര്‍

0
കുട്ടനാട് : താറാവു വളർത്തുന്ന കർഷകർക്ക് വലിയ തിരിച്ചടിയാണ് പക്ഷിപ്പനിമൂലം ഉണ്ടായിരിക്കുന്നത്....

നവകേരള സൃഷ്ടി എന്ന് പറഞ്ഞ് വർഗീയ ധ്രുവീകരണമാണ് സിപിഎം ഈ തെരഞ്ഞെടുപ്പിൽ നടത്തിയത് –...

0
തിരുവനന്തപുരം: നവകേരള സൃഷ്ടി എന്ന് പറഞ്ഞ് വർഗീയ ധ്രുവീകരണമാണ് സിപിഎം ഈ...

തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിൽ പാണ്ഡവീയ മഹാസത്രം : ഒരുക്കം അവസാനഘട്ടത്തിൽ

0
ചെങ്ങന്നൂർ : തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിൽ 11 മുതൽ 18 വരെ നടക്കുന്ന...

എന്നെ വലിച്ച് താഴെയിടാൻ ശ്രമിക്കുന്നു ; അങ്ങനെയൊന്നും വീഴുമെന്ന് ആരും കരുതേണ്ട ; കൊല്ലംകാരനാണെന്നും...

0
കൊല്ലം : ലൈംഗീക പീഡന ശ്രമം ആരോപിച്ചുള്ള പരാതിയില്‍ പ്രതികരണവുമായി ബംഗാള്‍...