തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിൽ പാണ്ഡവീയ മഹാസത്രം : ഒരുക്കം അവസാനഘട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിൽ 11 മുതൽ 18 വരെ നടക്കുന്ന നാലാമത് അഖിലഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിനുള്ള ഒരുക്കം അവസാനഘട്ടത്തിൽ. തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം ക്ഷേത്രങ്ങളിൽ ആചരിച്ചുവരുന്ന വൈശാഖമാസ തീർഥാടനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന മഹായജ്ഞമാണ് പാണ്ഡവീയ മഹാസത്രം. സത്രത്തിൽ മഹാഭാരതത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ച് നൂറിൽപ്പരം ആചാര്യന്മാരും സന്ന്യാസികളും പ്രഭാഷണംനടത്തും. എല്ലാദിവസവും നാരായണീയ പാരായണം, പൃഥഗാത്മതപൂജ, പഞ്ചമഹാവിഷ്ണു പൂജ, കളഭാഭിഷേകം, പ്രഭാഷണങ്ങൾ, ഭജന, നാമസങ്കീർത്തനം തുടങ്ങിയവയുണ്ടാകും. സത്രാചാര്യൻ അഡ്വ.ടി.ആർ. രാമനാഥൻ വടക്കൻ പറവൂരും ആചാര്യൻ പ്രൊഫ. ശബരീനാഥ് ദേവിപ്രിയയുമാണ്. സത്രത്തിനായി വിശാലമായ പന്തലാണ് തയ്യാറാക്കിയിരിക്കുന്നത്.

11-നു രാവിലെ ഒൻപതിന് സമ്പൂർണ ഭഗവത്ഗീതാ പാരായണം, വൈകിട്ട് നാലിന് പഞ്ചപാണ്ഡവ സംഗമം, 4.30-ന് സത്രശാലയിൽ പ്രതിഷ്ഠിക്കാനുള്ള മഹാവിഷ്ണുവിന്റെ വിഗ്രഹങ്ങളുമായി തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, ആറന്മുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവിടങ്ങളിൽനിന്നുള്ള രഥഘോഷയാത്രകളും മുതുകുളം പാണ്ഡവർക്കാവിൽനിന്ന് സത്രശാലയിൽ ഉയർത്തുന്നതിനുള്ള കൊടിക്കൂറയും വഹിച്ചുള്ള ഘോഷയാത്രയും മഴുക്കീർ തൃക്കയിൽ മഹാവിഷ്ണുക്ഷേത്രത്തിൽ സംഗമിക്കും. അവിടെനിന്ന് തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിലേക്കു സ്വീകരിക്കും. 12-നു വൈകിട്ട് നാലിന് സത്രസമാരംഭ സഭ. ഏഴിന് പഞ്ചദിവ്യവിഗ്രഹപ്രതിഷ്ഠയും ദീപം തെളിക്കലും കൊടിയേറ്റും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പങ്കെടുക്കും. അന്നദാനം, കലാപരിപാടികൾ എന്നിവയുണ്ടാകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിഷറീസ് വകുപ്പിന് പുതിയ ഡ്രോൺ , പഠിക്കാൻ മന്ത്രിയും സംഘവും വിഴിഞ്ഞത്ത്

0
തിരുവനന്തപുരം: കടലിലും കരയിലും തിരച്ചിൽ നടത്താൻ ഫിഷറീസ് വകുപ്പിന് ഡ്രോൺ...

മൂന്നുവർഷം മുൻപ് നടന്ന താനൂർ കസ്റ്റഡി കൊലപാതകത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
മലപ്പുറം: മൂന്നുവർഷം മുൻപ് നടന്ന താനൂർ കസ്റ്റഡി കൊലപാതകത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ...

വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായി നേതൃയോഗങ്ങൾ വിളിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയും സംഘടനാപരമായ പോരായ്മകളും ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർക്കുന്ന വിശാല...

രാഹുൽ ഗാന്ധിക്ക് ആശ്വാസം ; സവർക്കർ വിരുദ്ധ പരാമർശക്കേസ് റദ്ദാക്കി സുപ്രീംകോടതി

0
ന്യൂഡൽഹി : വി ഡി സവർക്കർക്കെതിരായ പരാമർശത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ്...