പൊങ്കാലയില്‍ പങ്കെടുത്ത ഭക്തരുടെ മാല മോഷ്ടിച്ചെന്ന കേസില്‍ നാല് തമിഴ് നാടോടികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : പൊങ്കാലയില്‍ പങ്കെടുത്ത ഭക്തരുടെ മാല മോഷ്ടിച്ചെന്ന കേസില്‍ നാല് തമിഴ് നാടോടികള്‍ അറസ്റ്റില്‍. പുറക്കാട് പുന്തല ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക പൊങ്കാലയില്‍ പങ്കെടുത്തവരുടെ മാല മോഷ്ടിച്ചെന്ന കേസിലാണ് മധുര തിരുമംഗലം സ്വദേശികളായ സാദന (44), കട്ടമ്മ (30), പ്രിയ (40), മധു (37) എന്നിവര്‍ അറസ്റ്റിലായത്.

പുറക്കാട് കൈപ്പള്ളിയില്‍ ശോഭനയുടെ മൂന്നേകാല്‍ പവന്‍ മാലയും പുറക്കാട് പുത്തന്‍പറമ്പ് അനീഷിന്റെയും സീനയുടെയും മകന്‍ ആയുഷിന്റെ ഒരു പവന്‍ മാലയുമാണ് മോഷണം പോയതായി പരാതി നല്‍കിയത്. വെള്ളിയാഴ്ച രാവിലെ 8.30 മണിയോടെയായിരുന്നു സംഭവം. പൊങ്കാലയില്‍ പങ്കെടുത്ത ഭക്തരോടൊപ്പം തമിഴ് നാടോടികള്‍ കേരളീയ വേഷം ധരിച്ച്‌ സജീവമായിരുന്നു.

ഭക്തരുടെ വിളക്കുകളും പൂജാ സാധനങ്ങളും സുരക്ഷിതമായി വയ്ക്കാനും സഹായിക്കുന്നതിനിടെയാണ് മോഷണം നടന്നതെന്ന് പോലീസ് പറഞ്ഞു. മോഷണത്തിന് ശേഷം കടന്ന നാടോടികളെ ഗ്രാമ പഞ്ചായത്ത് അംഗം ജി സുഭാഷ്, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടി പോലീസിനു കൈമാറിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...