ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം ഓഫീസര്‍ അജികുമാറിന്റെ തിരോധാനം ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് കുടുംബം 

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ജി.എസ്.ടി ഇന്‍റലിജന്‍സ് വിഭാഗം ഓഫീസര്‍ കൊല്ലം കരിക്കോട് സുമാലയത്തില്‍ അജികുമാറിനെ 10 ദിവസമായി കാണ്‍മാനില്ല. അജികുമാറിന്റെ തിരോധാനം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത് വന്നു. ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം സ്റ്റേറ്റ് ടാക്‌സ് ഓഫീസറാണ് 52 കാരന്‍ അജികുമാര്‍. പുനലൂര്‍ ഓഫീസില്‍ നിന്ന് 3 മാസം മുന്‍പ് അജികുമാറിനെ എറണാകുളം കാക്കനാട്ടെ ഓഫീസിലേക്ക് സ്ഥലം മാറ്റി. രണ്ട് മാസം ജോലി ചെയ്ത ശേഷം ഒരു മാസം അവധിയെടുത്തു.  വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞ 29 ന് എറണാകുളത്തേക്ക് പോയി. 30 ന് രാവിലെ വിളിച്ച്‌ സംസാരിച്ചപ്പോള്‍ വൈകിട്ട് വീട്ടിലേക്ക് മടങ്ങുമെന്ന് അറിയിച്ചു.

തുടര്‍ന്ന് താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും രാവിലെ പത്തരയോടെ ഓഫീസിലേക്ക് ഇറങ്ങിയ അജികുമാറിനെക്കുറിച്ച്‌ പിന്നീട് ഒരു വിവരവും ഇല്ല. പുനലൂര്‍ ഓഫീസില്‍ ജോലി ചെയ്യുമ്പോള്‍ ഓഫീസ് ഫയലുകള്‍ നഷ്ട്ടപെട്ടതുമായി ബന്ധപ്പെട്ട് പ്രശ്‌നം നിലനിന്നിരുന്നു. അതിന്റെ പേരില്‍ മെമ്മോ പോലും ലഭിച്ചതായി ബന്ധുക്കള്‍ക്കറിയില്ല. പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടന്നിട്ടില്ലന്ന പരാതിയാണ് ബന്ധുക്കള്‍ക്കുള്ളത്. അതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം എന്ന ആവശ്യം കുടുംബം മുന്നോട്ട് വയ്ക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...