പോപ്പുലറിന് പിന്നാലെ 1300 കോടിയുമായി കേച്ചേരി ചിട്ടിഫണ്ട് ഉടമയും കുടുംബവും മുങ്ങി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പോപ്പുലറിനും തറയിലിനും പിന്നാലെ മറ്റൊരു സ്വകാര്യ ധനകാര്യ സ്ഥാപനം കൂടി സാധാരണക്കാരന്റെ 1300 കോടിയുമായി മുങ്ങി. പുനലൂര്‍ ആസ്ഥാനമായ കേച്ചേരി ചിട്ടിഫണ്ട് ഉടമകളാണ് കോടികളുടെ ആസ്തിയുമായി മുങ്ങിയത്. ഉടമ പുനലൂര്‍ കാര്യറ ഹരിഭവനില്‍ വേണുഗോപാല്‍, ഭാര്യ ബിന്ദു, മകന്‍ വിഘ്‌നേഷ്, ഡ്രൈവര്‍ മനോജ്, വേണുഗോപാലിന്റെ അസിസ്റ്റന്റ് സുധീഷ് എന്നിവരാണ് മേയ് ഒന്നു മുതല്‍ വീട് പൂട്ടി സ്ഥലം വിട്ടിരിക്കുന്നത്. ഉടമകള്‍ മുങ്ങിയെങ്കിലും ചിട്ടി ഓഫീസുകള്‍ തുറക്കുന്നുണ്ടെന്നാണ് പോലീസിന്റെ ഭാഷ്യം. ചിട്ടി വട്ടമെത്തിയിട്ടും പണം കിട്ടാതെ വന്ന നിരവധി പേര്‍ പരാതിയുമായി പുനലൂര്‍ പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇതു വരെ കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ചിട്ടിഫണ്ട് ഉടമകള്‍ മുങ്ങിയെന്ന വിവരം പോലീസും രഹസ്യന്വേഷണ വിഭാഗവും സമ്മതിക്കുന്നുണ്ട്.

1300 കോടി രൂപയുടെ ബാധ്യതയാണ് വേണുഗോപാലിനുള്ളതെന്ന് പറയുന്നു. നിക്ഷേപകരില്‍ നിന്നും ഡിപ്പോസിറ്റുകള്‍ സ്വീകരിക്കുകയും ധാരാളം പേരില്‍ നിന്നും ചിട്ടികള്‍ ചേര്‍ത്ത് തുക സ്വരൂപിക്കുകയും ചെയ്തിരുന്നു. ഈ തുകകള്‍ പല രീതിയില്‍ വഴി മാറ്റി ചെലവാക്കിയതാണ് കമ്പിനിപൊട്ടാന്‍ കാരണമായത്. നിക്ഷേപകരും ചിട്ടിക്ക് ചേര്‍ന്നവരും സ്ഥാപനത്തില്‍ നിക്ഷേപിച്ചിരുന്ന തുകകള്‍ പിന്‍വലിക്കാന്‍ ചെന്നപ്പോള്‍ നല്‍കിയില്ല. മാസങ്ങള്‍ നീണ്ട അവധി പറയുകയും ചെയ്തു. ഇതോടെയാണ് സ്ഥാപനം പൊട്ടിയെന്ന് നിക്ഷേപകര്‍ക്ക് മനസിലായത്. ധാരാളം നിക്ഷേപകര്‍ ശാഖാ ഓഫീസുകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി. പുനലൂരില്‍ തന്നെ പത്തോളം പരാതികള്‍ ചെന്നിട്ടുണ്ട്. എന്നാല്‍ കേസെടുത്തിട്ടില്ല. കേസെടുക്കാന്‍ തങ്ങള്‍ക്ക് നിര്‍ദേശമൊന്നും കിട്ടിയിട്ടില്ല എന്നാണ് പോലീസ് ഭാഷ്യം. കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 14 ബ്രാഞ്ചുകളാണ് ഈ സ്ഥാപനത്തിനുള്ളത്. മിക്കവയും ദിവസങ്ങളായി തുറക്കുന്നില്ല.

എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും എത്രയുംവേഗം ഇതൊക്കെ പരിഹരിക്കുമെന്നും കമ്പനിയുടെ ജനറല്‍ മാനേജര്‍ പറഞ്ഞു. പണം കണ്ടെത്തുന്നതിനുവേണ്ടിയാണ് ഉടമ പോയിരിക്കുന്നതെന്നും തിരിച്ചെത്തിയാല്‍ ഉടന്‍ നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...