പാർട്ടി മാറിയിട്ടില്ലെന്നും കൃത്യമായ സമയത്ത് പാർട്ടി അംഗത്വം ഉപേക്ഷിച്ചുവെന്നും ജി സുധാകരൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: പാർട്ടി മാറിയിട്ടില്ലെന്നും കൃത്യമായ സമയത്ത് പാർട്ടി അംഗത്വം ഉപേക്ഷിച്ചുവെന്നും ജി സുധാകരൻ. പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയില്ല. പാർട്ടി അംഗത്വം പുതുക്കാത്തതാണെന്നും ജി സുധാകരൻ പറഞ്ഞു. മകനോടും ഭാര്യയോടും അല്ലാതെ മറ്റാരോടും സ്ഥാനാർത്ഥിയെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞു. ഭരണഘടന കുന്തവും കുടചക്രവും എന്ന് പറഞ്ഞവർ ഭരിച്ചാൽ എങ്ങനെയിരിക്കും. ആരെങ്കിലും ബിഷപ്പുമാരുടെയും സമുദായങ്ങളുടെയും സഹായത്തോടെ ജയിച്ചു വന്നിട്ട് കാര്യമുണ്ടോ. കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതിരുന്നത് ആശ്വാസമായി. 70 ശതമാനം പണവും അവർ പിരിച്ചു. കോൺഗ്രസ് വലിയ സഹായം ചെയ്തു എന്നും ജി സുധാകരൻ പറഞ്ഞു.

ക്രിമിനൽ ടെൻഡൻസിയുള്ളവർ പാർട്ടിക്കുള്ളിൽ കടന്നുകയറി. ആലപ്പുഴയിലാണ് ഏറ്റവും ക്രിമിനലുകൾ കടന്നുകൂടിയത്. പേരുകളൊന്നും ഇപ്പോൾ പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു. പൊളിറ്റിക്കൽ ക്രിമിനലിസമാണ് നടക്കുന്നത്. 70 വർഷം പ്രവർത്തിച്ചയാളെ ഒരു കള്ളുകുടിയൻ തന്തയ്ക്ക് വിളിക്കുന്നു. താനോ ചെന്നിത്തലയോ പൊളിറ്റിക്കൽ ക്രിമിനലുകളെ കൊണ്ടുനടന്നിട്ടില്ല. എവിടെയാണോ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് പാർട്ടി മാറുന്നത് അവിടെ കമ്മ്യൂണിസം ഇല്ലാതാകും. വലിയൊരു പ്രതിസന്ധിയാണ് കമ്മ്യൂണിസം ഇപ്പോൾ നേരിടുന്നത്. കോൺഗ്രസ് പ്രതിസന്ധിയുണ്ട്, അത് ശ്രദ്ധിച്ചാൽ കൊള്ളാം. പക്ഷേ കോൺഗ്രസിന് ഭാവിയുണ്ട്.

എച്ച് സലാമിന് തീവ്രവാദം ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ജി സുധാകരൻ. സലാം ഇന്ത്യയുടെ ഭരണഘടന വിദഗ്ധൻ ഒന്നുമല്ലല്ലോ. അയാൾ ഇനിയും അടങ്ങിയില്ലേ, ഇപ്പോഴും ഭ്രാന്ത് പിടിച്ച് നടക്കുകയാണോ. തോൽക്കുമെന്ന് സലാമിന് മനസ്സിലായി. തെളിവ് പുറത്തുവിടാൻ എന്തിനാണ് വോട്ടെണ്ണൽ വരെ കാത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്തല്ലേ അത് പുറത്തുവിടേണ്ടത്. കോടതി സലാമിന്റെ പോക്കറ്റിൽ ഇരിക്കുന്ന കളിപ്പാട്ടമല്ലെന്നും ജി സുധാകരൻ പറഞ്ഞു. കേരളം ചില കാര്യങ്ങളിൽ നമ്പർ വണ്ണാണെന്ന് വേദികളിൽ പ്രസംഗിക്കുകയാണ്. പരസ്പര സ്നേഹത്തിൽ കേരളം പൂജ്യമാണ്. കുടുംബത്തിനകത്തും പുറത്തും കൊലപാതകങ്ങൾ ഉണ്ടാകുന്നു. ലോകത്ത് ഒരിടത്തും കേരളത്തിലേത് പോലെ സാമൂഹ്യ കൊലകൾ നടക്കുന്നില്ല. സാധാരണക്കാരന് കേരളത്തിൽ പരിഗണനയില്ല. കേരളത്തിൽ ഭക്തി ബിസിനസാക്കി മാറ്റി. എന്ത് സോഷ്യലിസമാണ് ഇവിടെയുള്ളതെന്നും ജി സുധാകരൻ ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം : പുത്തൻതോപ്പിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഓട്ടോ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : ‘തീരുമാനം പുനഃപരിശോധിക്കണം’ ; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

0
പാലക്കാട് : റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര...

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...