ജി. സുധാകരൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജി. സുധാകരൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. തന്നെ പിന്തുണയ്ക്കുന്നവർക്ക് ഒപ്പം ജാഥയായി എത്തി ആലപ്പുഴ ജില്ലാ കളക്ടറേറ്റിൽ വരണാധികാരിക്ക് മുൻപിൽ പത്രിക നൽകുമെന്ന് സുധാകരൻ അറിയിച്ചു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിലെ നേതാക്കളും ഒപ്പമുണ്ടാകും. പത്രിക നൽകിയതിന് ശേഷം തീരദേശ പ്രദേശങ്ങളിലൂടെ റോഡ് ഷോയും നടത്തും. കൊല്ലം ജില്ലയിലെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളും ഇന്ന് പത്രിക സമർപ്പിക്കും കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.എൻ. ബാലഗോപാലും, കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർഥി പി.സി. വിഷ്ണുനാഥുമാണ് ഇന്ന് പത്രി സമർപ്പിക്കുന്നത്.

ബാലഗോപാൽ പതിനൊന്ന് മണിക്ക് മിനി സിവിൽ സ്റ്റേഷനിലെത്തി തഹസിൽദാർക്ക് മുൻപാകെയാണ് പത്രിക സമർപ്പിക്കുക. കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർഥി പി.സി. വിഷ്ണുനാഥ് റിട്ടേണിങ് ഓഫീസർക്ക് പത്രിക നൽകും, പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർഥി കെ.ബി. ഗണേഷ്‌കുമാറും യുഡിഎഫ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാലയും 12 മണിക്കാണ് പത്തനാപുരം തഹസിൽദാർക്ക് മുൻപാകെ പത്രിക സമർപ്പിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...