സി.എസ് സുജാതക്കെതിരെ സ്ത്രീവിരുദ്ധ – ജാതീയ അധിക്ഷേപവുമായി ജി സുധാകരൻ

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : സിപിഐ എം കേന്ദ്രകമ്മിറ്റിയം​ഗം സി എസ് സുജാതക്കെതിരെ സ്ത്രീവിരുദ്ധവും ജാതീയവുമായ ആക്ഷേപവുമായി അമ്പലപ്പുഴ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജി സുധാകരൻ. സുജാത നായന്മാരുടെ വീട്ടിൽ മാത്രമേ പോകൂവെന്നും നായരാണെന്ന് മനസിലാക്കാൻ തലയിൽ മുല്ലപ്പൂവും തുളസിയും ചൂടുമെന്നും സുധാകരൻ ആക്ഷേപിച്ചു. തെരഞ്ഞെടുപ്പ് യോ​ഗത്തിലായിരുന്നു സുധാകരന്റെ അധിക്ഷേപം. അമ്പലപ്പുഴയിൽ എല്ലാ വിഭാ​ഗം ആളുകളെയും പിന്തുണ എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാമിന് ലഭിക്കുന്നു എന്ന് കണ്ട് വിറളിപൂണ്ടാണ് സുധാകരൻ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് സുജാത പ്രതികരിച്ചു.

സുധാകരൻ എൽഡിഎഫ് സ്ഥാനാർഥിയായി അമ്പലപ്പുഴയിൽ മത്സരിച്ചപ്പോഴും താൻ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എച്ച് സലാം വമ്പിച്ച ഭൂരിപക്ഷത്തോടെ അമ്പലപ്പുഴയിൽ വിജയിക്കും. അതാണ് സുധാകരനെ അസ്വസ്ഥനാക്കുന്നത്. എൽഡിഎഫ് നേതാക്കൾക്കെതിരായ വ്യക്തിഅധിക്ഷേപത്തിനുള്ള മറുപടി ജനങ്ങൾ നൽകുമെന്നും സുജാത പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...