തന്റെ പ്രസ്‌താവന വളച്ചൊടിച്ചു ; മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഇങ്ങനെ ഉണ്ടാകാന്‍ പാടില്ലായിരുന്നു – ജി.സുകുമാരന്‍ നായര്‍

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി : തന്റെ പ്രസ്‌താവന വളച്ചൊടിച്ച്‌ എന്‍.എസ്.എസിനോടും അതിന്റെ നേതൃത്വത്തോടും ശത്രുത വളര്‍ത്താനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍.എസ്.എസിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്‌താവന സത്യവിരുദ്ധവും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതുമായിരുന്നുവെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

മതേതരത്വം, ജനാധിപത്യം, സാമൂഹ്യനീതി, വിശ്വാസം എന്നീ മൂല്യം സംരക്ഷിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. ഈ നാടിന്റെ അവസ്ഥ അതാണ്. ഇത് ജനങ്ങള്‍ക്ക് മനസിലായി. ജനങ്ങള്‍ക്ക് സ്വൈരവും സമാധാനവും നല്‍കുന്ന സര്‍ക്കാര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ്  ഇതുതന്നെയാണ് താന്‍ പറഞ്ഞതെന്നും വിശ്വാസത്തിന്റെ കാര്യത്തില്‍ – വിശ്വാസികളുടെ പ്രതിഷേധം മുമ്പ്  മുതലേയുണ്ട്. അതിന് കുറവൊന്നും സംഭവിച്ചിട്ടില്ല. അതിന്റെ പ്രതികരണം തീര്‍ച്ചയായും ഉണ്ടാകും. ഭരണമാ‌റ്റം ജനങ്ങള്‍ തീരുമാനിക്കേണ്ടതാണ്. ഭരണമാ‌റ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അത് ജനഹിതം അനുസരിച്ച്‌ സംഭവിക്കട്ടെ. അതിനെക്കുറിച്ച്‌ ഞാന്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല.- സുകുമാരന്‍ നായര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ദിവസം താന്‍ ഇങ്ങനെയായിരുന്നു പറഞ്ഞതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. തന്റെ പ്രസ്‌താവനയെ വളച്ചൊടിച്ചും രാഷ്‌ട്രീയവല്‍ക്കരിച്ചും ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാനും എന്‍.എസ്.എസിനോടും നേതൃത്വത്തോടും ശത്രുത വളര്‍ത്താനുമുള‌ള ശ്രമം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലായിരുന്നെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...