കെ.എസ്‌.ആര്‍.ടി.സി ദീര്‍ഘദൂര രാത്രികാല സര്‍വീസുകള്‍ തുടരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടാം കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തുടരുന്നതിന് ഇടയിലും പൊതു ഗതാഗതം അവശ്യ സര്‍വ്വീസ് ആയി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വ്വീസുകളും രാത്രികാല സര്‍വ്വീസുകളും തുടരുമെന്ന് സിഎംഡി അറിയിച്ചു.

വരുമാന നഷ്ടത്തെ തുടര്‍ന്ന് ദീര്‍ഘദൂര രാത്രികാല സര്‍വ്വീസുകള്‍ നിര്‍ത്തുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. നിലവിലെ ഉത്തരവ് അനുസരിച്ച്‌ 50 % സര്‍വ്വീസുകള്‍ എപ്പോഴും നിലനിര്‍ത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അത് ആവശ്യമെങ്കില്‍ കോവിഡ് മാറുന്ന നിലയ്ക്ക് 70% ആയി കൂട്ടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മെയ്‌ 15 മുതല്‍ കര്‍ഫ്യൂ , ലോക്ഡൗണ്‍ ഒഴിവാക്കുന്ന മുറയ്ക്ക് സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുമുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും  രോഗികള്‍ക്കും ആശുപത്രിയില്‍ പോകുന്നതിന് കഴിഞ്ഞ രണ്ട് ഞാറാഴ്ചയും കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ നടത്തിയിരുന്നു. വരുമാനത്തേക്കാള്‍ കൂടുതല്‍ ഡീസല്‍ ചെലവ് മൂലം നഷ്ടം ഉണ്ടായിരുന്നിട്ടുപോലും സര്‍വ്വീസുകള്‍ ഒഴിവാക്കിയിരുന്നില്ല. 50 ശതമാനമായി സര്‍വ്വീസുകള്‍ കുറച്ചുവെന്നതല്ലാതെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ കുറച്ചിരുന്നില്ല. യാത്രാക്കാര ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ 50% നിലനിര്‍ത്തി ആവശ്യാസുരണം സര്‍വ്വീസുകള്‍ തുടരുകയുമാണ്.

മെയ്‌ 15 മുതല്‍ പകല്‍ കൂടുതല്‍ സര്‍വ്വീസ് നടത്തും. ബസുകളിലും സ്റ്റോപ്പുകളിലും കൂടുതല്‍ തിരക്ക് ഉണ്ടാകാതെയും യാത്രാക്കാര്‍ കൂട്ടം കൂടാതെയും ആയിരിക്കും സര്‍വ്വീസുകള്‍ നടത്തുക. സാമ്പത്തിക ബാധ്യത ഉണ്ടെങ്കില്‍ പോലും സര്‍ക്കാര്‍ പൊതുഗതാഗതം അവശ്യ സര്‍വ്വീസായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍വ്വീസുകള്‍ നടത്തും. പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഉണ്ടെങ്കില്‍ മാത്രമേ സര്‍വ്വീസ് പൂര്‍ണ്ണമായി നിയന്ത്രിക്കുകയുള്ളൂ. അല്ലാത്ത സമയങ്ങളില്‍ യാത്രാക്കാരുടെ തിരക്കിന് അനുസരിച്ച്‌ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

തിരക്കുള്ള രാവിലെ 7 മുതല്‍ 11 മണിവരേയും വൈകിട്ട് 3 മുതല്‍ രാത്രി 7 മണിവരെയും കൂടുതല്‍ സര്‍വ്വീസ് നടത്താന്‍ വേണ്ടിയാണ്. ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്തു 12 മണിക്കൂര്‍ എന്നുള്ള ഷിഷ്റ്റ് ഈ കോവിഡ് കാലത്തേക്ക് താല്‍ക്കാലികമായി നടപ്പിലാക്കിയത്. ഇത് ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ള കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് 4 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം കൂടുതല്‍ വിശ്രമം നല്‍കുന്നതിന് വേണ്ടിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...