ശബരിമലയിൽ ആചാരവും അനുഷ്ഠാനവും എല്ലാം പഴയത് പോലെ നടക്കണമെന്ന് ജി സുകുമാരൻ നായർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിൽ ആചാരവും അനുഷ്ഠാനവും എല്ലാം പഴയത് പോലെ നടക്കണമെന്ന് ജി സുകുമാരൻ നായർ. ശബരിമല യുവതി പ്രവേശം നടത്താൻ ഈ സർക്കാർ ശ്രമിച്ചെന്നും അതിനെ എൻഎസ്എസ് എതിർത്തു. അന്ന് വോട്ട് കിട്ടാൻ ബിജെപിയും കോൺഗ്രസ്സും കൂടെ കൂടി. പിന്നീട് അവർ അതുപേക്ഷിച്ചുപോയി, എൻഎസ്എസ് കേസുമായി മുന്നോട്ടുപോയി. ഒടുവിൽ തെറ്റ് ചെയ്ത സർക്കാർ അത് തിരുത്തി. സർക്കാർ എൻഎസ്എസിന് ഉറപ്പുനൽകി. കൂടെ ശബരിമല വികസനവും സർക്കാർ ഉറപ്പുനൽകി എന്നും സുകുമാരൻ നായർ പറഞ്ഞു.

തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിലും ജി സുകുമാരൻ നായർ പ്രതികരിച്ചു. തെറ്റുചെയ്തത് ആരായാലും കർശന ശിക്ഷ കൊടുക്കണം. അന്വേഷണം ശരിയായി തന്നെ പോകുന്നുണ്ട്. തന്ത്രി ആയാലും മന്ത്രി ആയാലും ശിക്ഷ കൊടുക്കണം. തന്ത്രി ദൈവത്തിന് തുല്യനല്ല. ഈ തന്ത്രിയുടെ സഹോദരൻ മുൻപ് വേറെ ഒരു കേസിൽ പെട്ടില്ലേ? അയ്യപ്പനെ തൊട്ടാൽ അവന്‍റെയൊക്കെ കുടുംബം വെളുപ്പിച്ചിട്ടുണ്ട്. ദൈവം വെറുതെ വിടില്ല എന്ന് സുകുമാരൻ നായ‍ർ പറഞ്ഞു. ബിജെപി ശബരിമലക്ക് വേണ്ടി എന്ത് ചെയ്തു എന്ന ചോദ്യവും എൻഎസ്എസ് ജനറല്‍ സെക്രട്ടറി ചോദിച്ചു. 10 വർഷം കഴിഞ്ഞില്ലേ, കേന്ദ്രം ഭരിച്ചിട്ടെന്ത് ചെയ്തു? വിമാനത്താവളം, റെയിൽവേ എല്ലാം എവിടെ ? അവരുടെയൊക്കെ വീട്ടിലേക്കാണ് ട്രെയിൻ ഓടുന്നത്. ഏറ്റവും പ്രധാന ക്ഷേത്രമാണ് ശബരിമല. അവിടെ എന്തെങ്കിലും ചെയ്യാൻ ബിജെപിക്ക് കഴിഞ്ഞോ? എന്നും സുകുാരൻ നായർ ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഡാക്കിന് പ്രത്യേക പദവി നൽകാൻ കേന്ദ്രം

0
ന്യൂഡൽഹി: ലഡാക്കിന് പ്രത്യേക ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതിനുള്ള നിർണായക നീക്കവുമായി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

ശുചിമുറിയിൽ കയറി ജനൽപ്പാളിയിളക്കി ; പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി

0
കൊച്ചി: കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍നിന്ന് പ്രതി ചാടിപ്പോയി. ഇന്നലെ...

ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും എം എ ബേബി

0
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം...