ജി20 ഉച്ചകോടി ; സെപ്റ്റംബർ 8 മുതൽ 10 വരെ ഡൽഹി മെട്രോ സ്റ്റേഷനുകൾ അടച്ചിടും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ജി20 ഉച്ചകോടി നടക്കുന്ന സെപ്റ്റംബർ എട്ടു മുതൽ 10 വരെ ഡൽഹി മെട്രോ സ്റ്റേഷനുകൾ അടച്ചിടും. സുരക്ഷാ കാരണങ്ങളാലാണ് സ്റ്റേഷനുകൾ അടച്ചിടുന്നത്. 25ലധികം രാഷ്ട്രത്തലവന്മാരും ആഗോള സ്ഥാപന നേതാക്കളും ഉൾപ്പെടുന്ന പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയത്. മോട്ടി ബാഗ്, ഭിക്കാജി കാമ പ്ലേസ്, മുനീർക്ക, ആർ.കെ പുരം, ഐ.ഐ.ടി, സദർ ബസാർ കന്റോൺമെന്റ് സ്റ്റേഷനുകളിൽ ഗതാഗതം പൂർണമായും നിർത്തിവെക്കുമെന്ന് പോലീസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഈ സ്‌റ്റേഷനുകളിലേക്ക് യാത്രക്കാർക്ക് പ്രവേശിക്കാൻ കഴിയില്ല.

വേദിക്ക് ഏറ്റവും അടുത്തുള്ള സ്റ്റേഷനായ സുപ്രീം കോടതി മെട്രോ സ്‌റ്റേഷൻ പൂർണമായും അടഞ്ഞുകിടക്കും. എന്നാൽ നിയന്ത്രണം ഏർപ്പെടുത്തിയവ ഒഴികെയുള്ള സ്ഥലങ്ങളിൽ മെട്രോ സാധാരണ നിലയിൽ പ്രവർത്തിക്കും. സെപ്തംബർ ഏഴിന് രാത്രി മുതൽ 11ന് വൈകിട്ട് വരെ ഡൽഹി വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാരോട് മെട്രോ ഉപയോഗിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതിനിടെ, എല്ലാ ഗതാഗത നിയന്ത്രണങ്ങളും സെപ്റ്റംബർ ഏഴിന് രാത്രി മുതൽ പ്രാബല്യത്തിൽ വരുമെന്നും സെപ്റ്റംബർ 11 വരെ നിലനിൽക്കുമെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...

ശ്രീകൃഷ്ണ ജയന്തി ആഘോഷം: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് സർവകലാശാല വൈസ് ചാൻസലർ

0
തൃശൂര്‍: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് വൈസ് ചാന്‍സലര്‍. കാര്‍ഷിക സര്‍വകലാശാല...