മാന്ത്രികന്റെ മന്ത്രശക്തിയിൽ നിന്ന് രാജസ്ഥാൻ പുറത്തുവന്നു ; ഗെഹ്‌ലോട്ടിനെ പരിഹസിച്ച് ഗജേന്ദ്ര സിംഗ് ഷെഖാവത്ത്

For full experience, Download our mobile application:
Get it on Google Play

ജയ്‌പൂർ : രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാകുന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടിനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. മാന്ത്രികന്റെ മന്ത്രശക്തിയിൽ നിന്ന് ആളുകൾ പുറത്തു വന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അഴിമതിക്കാരായ കോൺഗ്രസിനെ ജനങ്ങൾ പുറത്താക്കിയെന്നും ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. മായാജാലം എല്ലാം അവസാനിച്ചു. മാന്ത്രികന്റെ മന്ത്രശക്തിയിൽ നിന്ന് രാജസ്ഥാൻ പുറത്തുവന്നു. സ്ത്രീകളുടെ അഭിമാനത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും വേണ്ടിയാണ് ജനങ്ങൾ വോട്ട് ചെയ്തത്. ജനങ്ങൾ കോൺഗ്രസിന്റെ പ്രതീക്ഷകൾ തകർത്തു. അഴിമതിക്കാരായ കോൺഗ്രസിനെ പുറത്താക്കാനാണ് അവർ വോട്ട് ചെയ്തത്. വൻ ഭൂരിപക്ഷത്തോടെ ബിജെപി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നും ഗജേന്ദ്ര സിംഗ് ഷെഖാവത്ത് കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിൽ 115 ഇടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 68 ഇടത്ത് കോൺ​ഗ്രസ് ലീഡ് ചെയ്യുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രാവിലെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. രാജസ്ഥാനില്‍ ബിജെപി അധികാരത്തിലേറുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ സര്‍വേകളും പ്രവചിച്ചത്. എന്നാൽ വിജയം തങ്ങൾക്കൊപ്പമെന്ന ഉറച്ച ആത്മവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന് എം കെ മുനീർ

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന്...

കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു

0
ദില്ലി: കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭ കാലാവധി പൂർത്തിയായതിന്...

വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

0
തിരുവനന്തപുരം: വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. സർക്കാരിൻ്റെ തീരുമാനത്തിനെതിരെ...

കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി...