കുമ്പനാട് നാഷണല്‍ ക്ലബ്ബില്‍ വീണ്ടും ചീട്ടുകളി സംഘത്തെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കുമ്പനാട് നാഷണല്‍ ക്ലബ്ബില്‍ വീണ്ടും ചീട്ടുകളി സംഘത്തെ പിടികൂടി. പണം വെച്ച് ചീട്ട് കളിക്കുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം പ്രത്യേക സംഘമാണ് പരിശോധന നടത്തി ചീട്ടുകളി സംഘത്തെ പിടികൂടിയത്. ഇന്ന് വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. ചീട്ടുകളി സംഘത്തില്‍ നിന്നും മുപ്പതിനായിരം രൂപയും പിടികൂടിയിട്ടുണ്ട്. സനല്‍ കുമാര്‍ പുല്ലാട്, രഘുനാഥ് ഏനാദിമംഗലം, ജയദേവന്‍ പിള്ള റാന്നി, മനോജ്‌ മണിമല, ഹരികൃഷ്ണന്‍ കൊടുമണ്‍, രാജേഷ് മലയാലപ്പുഴ, സിബി ആന്റണി കോട്ടയം, അനില്‍ അനന്ദു തിരുവനന്തപുരം എന്നിവരാണ് അറസ്റ്റിലായത്.  അറസ്റ്റ് ചെയ്തവരെ കോയിപ്രം പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തുവരുന്നു. പോലീസ് ഉദ്യോഗസ്ഥരായ അജി സാമുവല്‍, സുജിത്ത്, അജികുമാര്‍ എന്നിവരോടൊപ്പം കോയിപ്രം പോലീസും പരിശോധനയില്‍ പങ്കെടുത്തു.

വളരെ പ്രശസ്തമാണ് കുമ്പനാട്ടെ ഈ ക്ലബ്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരാണ് ഇവിടുത്തെ അംഗങ്ങള്‍. ഇവിടെ സ്ഥിരമായി പണം വെച്ചുള്ള ചീട്ടുകളി നടക്കാറുണ്ട്. ഒരു കളിക്കാരന്‍ ഒരു ലക്ഷംരൂപ ഡെപ്പോസിറ്റ് നല്‍കിയാല്‍ മാത്രമേ കളിയില്‍ പങ്കെടുക്കാന്‍ കഴിയൂ. ഇതിന്റെ നടത്തിപ്പുകാരന് ഒരു ചീട്ടുകളി സംഘം ഒരു ദിവസത്തേക്ക് ഒരു ലക്ഷം രൂപ വേറെയും നല്‍കണം. ഇത്തരം പല സംഘങ്ങളാണ് ദിവസേന ഇവിടെ കളിക്കുന്നത്. കോടികളാണ് ഓരോ ദിവസവും ഇവിടെ മറിയുന്നത്. ഇവിടുത്തെ ചീട്ടുകളിയിലൂടെ സര്‍വതും നഷ്ടപ്പെട്ടവരും നിരവധിയാണ്.

മുമ്പും ഇവിടെനിന്നും ചീട്ടുകളി സംഘത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 16 നായിരുന്നു ഇത്. അന്ന്  10 ലക്ഷത്തി 23000 രൂപ പിടിച്ചെടുത്തു. പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. 11 പേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരുടെ കൂട്ടത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...