ശബരീശ സന്നിധിയെ ഭക്തിസാന്ദ്രമാക്കി നൃത്തഅരങ്ങേറ്റം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കഥകളി – ഭരതനാട്യം ജുഗല്‍ ബന്ദിയും തില്ലാനയുമെല്ലാമായി ശബരീശ സന്നിധിയില്‍ നൃത്തച്ചുവടുകളുമായി കുമളി അമൃത നൃത്ത കലാഭവനിലെ വിദ്യാര്‍ത്ഥികള്‍ അരങ്ങും കാഴ്ചക്കാരുടെ മനസ്സും കവര്‍ന്നു. അമൃത നൃത്ത കലാഭവനിലെ ഏഴ് കുട്ടി നര്‍ത്തകരുടെ അരങ്ങേറ്റവും നാല് യുവ നര്‍ത്തകരുടെ നൃത്തച്ചുവടുകളും സന്നിധാനത്തെ അരങ്ങുണര്‍ത്തി.

കഥകളി സംഗീതത്തിനും മേളങ്ങള്‍ക്കുമൊപ്പം കഥകളി അവതരിപ്പിച്ച കലാമണ്ഡലം പ്രസാദ്, യുവ കലാകാരന്മാരോടൊപ്പം ജുഗല്‍ ബന്ദിയുടെ ഭാഗമാവുകയും ചെയ്തു. ആര്‍. എല്‍. വി. ഉണ്ണികൃഷ്ണന്‍, വിഷ്ണു, അരുണ്‍ രാമചന്ദ്രന്‍, ആനന്ദ് എന്നീ യുവനര്‍ത്തകരും വാനതി, സിതാര, വാഷ്ണവി, അനാമിക, കപിന്‍, അമയ, ബെനിറ്റ എന്നീ കൊച്ചു നര്‍ത്തകരും ചുവട് വെച്ചു. ജയന്‍ പെരുമ്പാവൂര്‍ ആലാപനം, സുനില്‍ എസ്. പണിക്കര്‍ മൃദംഗം, അടൂര്‍ ശിവജി വയലിന്‍, ശാന്താ മേനോന്‍ ഇലത്താളം എന്നിവരായിരുന്നു പിന്നണി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...