കോന്നി – അച്ചന്‍കോവില്‍ റോഡ് ഉന്നത നിലവാരത്തില്‍ വികസിപ്പിക്കും : അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കോന്നി -അച്ചന്‍കോവില്‍ റോഡ് ഉന്നത നിലവാരത്തില്‍ വികസിപ്പിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വനത്തില്‍ കൂടെയുള്ള റോഡ് വീതി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വനംവകുപ്പിന്റെ അനുമതി വാങ്ങുന്നതിനുള്ള ജിപിഎസ്  സര്‍വേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോന്നി അച്ഛന്‍കോവില്‍ റോഡില്‍ കല്ലേലി മുതല്‍ അച്ചന്‍കോവില്‍ വരെ വനത്തില്‍ കൂടി കടന്നു പോകുന്ന ഭാഗത്തിന്  നിലവില്‍ മൂന്നര മീറ്റര്‍ ടാറിങ് ആണ് ഉള്ളത്. നിലവിലുള്ള റോഡ് 10 മീറ്റര്‍  വീതിയിലാണ് ആധുനിക നിലവാരത്തില്‍ ബി.എം. ബി.സി സാങ്കേതികവിദ്യയില്‍  വികസിപ്പിക്കുന്നത്. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മാണ ചുമതല. ഇതിനായി വനഭൂമി ഏറ്റെടുക്കുന്നതിന്റെ ജി.പി.എസ്, ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേയാണ് നടക്കുന്നത്. 10 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുമ്പോള്‍ വനത്തില്‍ നിന്ന് എത്ര ഭൂമി വേണം എന്നത് തിട്ടപ്പെടുത്തുന്നതിനാണ് സര്‍വേ നടത്തുന്നത്. ഇവിടെ നഷ്ടപ്പെടുന്ന വനഭൂമിക്ക് പകരം ഭൂമി നല്‍കി വനവല്‍ക്കരണം നടത്തും.

വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്‌സ് (സി. എം. ഡി )ആണ് സര്‍വേ ചെയ്യുന്നത്. ഒരാഴ്ച കൊണ്ട്  സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കും. പത്തുദിവസത്തിനകം കെ ആര്‍ എഫ് ബിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കോന്നിയിലെ പ്രധാനപ്പെട്ട ശബരിമല തീര്‍ഥാടക പാതയാണ് കോന്നി അച്ചന്‍കോവില്‍ റോഡ്.
കൂട്ടുമുക്കു മുതല്‍ കല്ലേലി വരെ 15.88 കിലോമീറ്റര്‍ റോഡിന്റെ തുടക്കത്തിലുള്ള പോയിന്റും അവസാനപോയിന്റും  ജിപിഎസ് എസ്റ്റാബ്ലിഷു ചെയ്തു.

ടോട്ടല്‍ സ്റ്റേഷന്‍ ഉപയോഗിച്ചു 30 മീറ്റര്‍ ഇടവിട്ട് റോഡിന്റെ സെന്‍ട്രല്‍ ലൈനും, ഇരുവശവും പോയിന്റും അടയാളം ചെയ്ത് കുറ്റിയടിക്കുന്ന പ്രവര്‍ത്തികള്‍ നടന്നുവരികയാണ്. തിരുവനന്തപുരം അജിലിറ്റാസ് സര്‍വേ ഏജന്‍സിയാണ്
സിഎംഡിയില്‍ നിന്നും സര്‍വേയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. വനത്തിനുള്ളിലൂടെയുള്ള സര്‍വേ നടപടികള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് സഹായവുമായി വനപാലകരുടെ സേവനവും ഉറപ്പുവരുത്തും.

അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയോടൊപ്പം  അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, പഞ്ചായത്ത് അംഗങ്ങളായ  വി.കെ. രഘു ജോജു വര്‍ഗീസ്, സിന്ധു സന്തോഷ്, കെആര്‍എഫ്ബി അസി. എന്‍ജിനീയര്‍ ഫിലിപ്പ്, പൊതുമരാമത്ത് നിരത്ത് വിഭാഗം അസി എന്‍ജിനീയര്‍ രൂപക്ക് ജോണ്‍, സിഎംഡി സര്‍വേ ഏജന്‍സി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...