ഗാന്ധിഭവന്‍ അമ്മയ്‌ക്കൊരുമ്മ പദ്ധതിക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : സ്വന്തം ഭവനങ്ങളില്‍ മാതാപിതാക്കള്‍ക്ക് ആദരവും സ്‌നേഹവും ലഭിക്കണമെന്ന ലക്ഷ്യത്തോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഗാന്ധിഭവന്റെ അമ്മയ്‌ക്കൊരുമ്മ പദ്ധതിക്ക് തുടക്കമായി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഗാന്ധിഭവന്‍ ദേവലോകത്തിലെ സുമതിയമ്മയുടെ കൈത്തലം ”മുത്തി” പദ്ധതി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷന്‍ മെമ്പര്‍ എസ്. സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കോന്നി വിജയകുമാര്‍, കോന്നി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബാബു വെളിയത്ത്, മുന്‍ പഞ്ചായത്ത് അംഗം നൂഹ് മുഹമ്മദ്, സാംസ്‌കാരിക സാഹിതി ചെയര്‍മാന്‍ ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

ഗാന്ധിഭവന്‍ ദേവലോകം ഡയറക്ടര്‍ അജീഷ് എസ്. സ്വാഗതവും വികസനസമിതി അംഗം മനോജ് പുളിവേലില്‍ നന്ദിയും പറഞ്ഞു.രണ്ടായിരത്തോളം ഒറ്റപ്പെട്ടുപോയവര്‍ക്ക് സംരക്ഷണം നല്‍കുന്ന പത്തനാപുരം ഗാന്ധിഭവന്റെ ആഭിമുഖ്യത്തില്‍ കോന്നി എലിയറയ്ക്കലില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗാന്ധിഭവന്‍ ദേവലോകത്തില്‍ പ്രതിദിനം വേദിയിലെത്തുന്ന അമ്മമാരുടെ കൈത്തലം ”മുത്തി” പുതിയ തലമുറ ആദരിക്കും. ഇത് ഭാവിയില്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ കൂടി പ്രായോഗികമാക്കാന്‍ കഴിയും. ഈ പദ്ധതി ഒരു വര്‍ഷം ഒരു ദിവസംപോലും മുടക്കമില്ലാതെ തുടരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...