വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ട രാധാമണി അമ്മയ്ക്ക് അഭയമായി ഗാന്ധിഭവന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ട രാധാമണി അമ്മയ്ക്ക് അഭയമായി ഗാന്ധിഭവന്‍. ഭര്‍ത്താവും മൂത്ത മകനും മരണപ്പെട്ട ശേഷം ദാനമായി കിട്ടിയ 4 സെന്റ് വസ്തുവിലെ തകര ഷെഡില്‍ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന പ്രമാടം ഗ്രാമപഞ്ചായത്തില്‍, മല്ലശ്ശേരി തെങ്ങുംകാവ് എട്ടാം വാര്‍ഡില്‍ നെല്ലിമൂട്ടില്‍ രാധാമണി (80)യെയാണ് ഗാന്ധിഭവന്‍ ഏറ്റെടുത്തത്. 3 വര്‍ഷം മുന്‍പ് ഉണ്ടായ വീഴ്ചയില്‍ വലതു കാലിന്റെ ഇടുപ്പെല്ല് പൊട്ടി കമ്പി ഇട്ടിരിക്കുകയായിരുന്നു. ആശാരി പണി ചെയ്ത് ഉപജീവനം കഴിയുന്ന ഇളയമകനും സാമ്പത്തിക ബുദ്ധിമുട്ടുമൂലം അമ്മയെ നോക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ്. രാധാമണിയമ്മയുടെ ദയനീയവസ്ഥ വാര്‍ഡ് മെമ്പര്‍ അരുണ്‍കുമാര്‍ ഗാന്ധിഭവന്‍ സെക്രട്ടറിയെ അറിയിക്കുകയും തുടര്‍ന്ന് കോന്നി ഗാന്ധിഭവന്‍ ദേവലോകത്തിലേക്ക് ഏറ്റെടുക്കുകയുമായിരുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്ററിന്റെയും, വാര്‍ഡ് മെമ്പര്‍ അരുണ്‍കുമാറിന്റെയും സാന്നിധ്യത്തില്‍ ഗാന്ധിഭവന്‍ ദേവലോകം പ്രവര്‍ത്തകര്‍ രാധാമണിയമ്മയെ ഏറ്റെടുത്തു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...