അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയ്ക്ക് രാജിക്കത്ത് സമർപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ ബിജെപി സഖ്യം വൻ മുന്നേറ്റം നടത്തിയതിനെ തുടർന്നാണ് പുതിയ സർക്കാർ രൂപീകരിക്കുന്നതിനു മുന്നോടിയായി രാജിവെച്ചത്. ഗവർണറുടെ നിർദേശപ്രകാരം, പുതിയ സർക്കാർ രൂപീകരിക്കുംവരെ കാവൽ മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ തുടരും. സർക്കാർ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം നൽകാനായി ബിജെപി ദേശീയ നേതൃത്വം നിയോഗിച്ച നിരീക്ഷകരായ ജെപി നദ്ദ, നായബ് സിങ് സൈനി എന്നിവർ ഈ ആഴ്ച അവസാനത്തോടെ സംസ്ഥാനത്ത് എത്തും.

മുഖ്യമന്ത്രിക്കസേരയിലേക്ക് ഹിമന്ത തന്നെ എത്താനാണ് സാധ്യതയേറുന്നത്. മെയ് 12ന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ട്. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ദേശീയ നേതാക്കൾ പങ്കെടുത്തേക്കും. കേന്ദ്ര നിരീക്ഷകർ അടുത്ത നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുമെന്ന് രാജിക്കത്ത് സമർപ്പിച്ച ശേഷം ഹിമന്ത ബിശ്വ ശർമ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ കക്ഷി യോഗത്തിൽ പുതിയ നേതാവിനെ തെരഞ്ഞെടുത്ത ശേഷം ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിഞ്ഞ മൂന്ന് മാസം കൊണ്ട് തന്നെ സർക്കാർ എങ്ങോട്ടാണ് പോകുന്നതെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പി.എ. മുഹമ്മദ്...

0
കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ പി.എ....

പുത്തനത്താണിയില്‍ മൂന്നര കിലോ ആനക്കൊമ്പുമായി ഏഴംഗ സംഘം പിടിയില്‍

0
മലപ്പുറം: പുത്തനത്താണിയില്‍ വനംവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നര കിലോയോളം ആനക്കൊമ്പുമായി...

കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ...

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...