ഗാന്ധിഭവന്റെ സാഹിത്യ പുരസ്‌കാരം കാരൂര്‍ സോമന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഗാന്ധിഭവന്റെ സാഹിത്യ പുരസ്‌കാരം യൂ.ആര്‍.എഫ് ലോക റെക്കോര്‍ഡ് ജേതാവും സാഹിത്യകാരനുമായ കാരൂര്‍ സോമന്. എംപി കൊടിക്കുന്നില്‍ സുരേഷാണ് കാരൂര്‍ സോമന് പുരസ്‌കാരം സമ്മാനിച്ചത്. ഗാന്ധി ഭവന്‍ സെക്രട്ടറിയും ഓര്‍ഫനേജ് കണ്‍ട്രോളര്‍ ബോര്‍ഡ് അംഗവുമായ ഡോ.പുനലൂര്‍ സോമരാജന്‍ ആശംസകള്‍ നേര്‍ന്നു. വളരെ വിലപ്പെട്ട സംഭാവനകളാണ് സാഹിത്യസാംസ്‌കാരിക രംഗത്ത് ഗാന്ധിഭവന്‍ നല്‍കുന്നത്.

ആ സാംസ്‌കാരിക സമ്പത്ത് അവിടെയുള്ള ലൈബ്രറികളില്‍ മാത്രമല്ല, 2007 ല്‍ ആരംഭിച്ച സ്‌നേഹരാജ്യം മാസിക കേരളത്തിലെ കച്ചവട മാസികകളില്‍ നിന്നകന്ന് മൂല്യവത്തായ വ്യത്യസ്ത ദാര്‍ശനിക കാഴ്ച്ചപ്പാടുകള്‍ നല്‍കുന്നു. കലാ സാംസ്‌കാരിക സാമൂഹ്യ രംഗത്തുള്ളവരെ ആദരിക്കുക മഹനീയവും ഉദാത്തവുമായ പുരോഗമന ചിന്തയെന്നും വരണ്ടുണങ്ങിയ രാപ്പകലില്‍ മനോവേദനയും ശാരീരിക വൈകല്യവുമായി ജീവിക്കുന്നവര്‍ക്ക് ഒരു തെന്നലായി അവിടുത്തെ പാട്ടും സംഗീതവും ഒഴുകിയെത്തുന്നത് ആശ്വാസം നല്‍കുന്നതായും കാരൂര്‍ സോമന്‍ അഭിപ്രായപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ യാത്രക്കിടെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് കമിതാക്കൾ , ഇരുവരും ഗുരുതരാവസ്ഥയിൽ

0
ഹൈദരാബാദ് : ട്രെയിൻ യാത്രക്കിടെ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് കമിതാക്കൾ....

ട്രാഫിക് പൊലീസുകാരന് നേരെ വധഭീഷണി മുഴക്കി ; യുവാവ് അറസ്റ്റിൽ

0
മലപ്പുറം: ട്രാഫിക് ജങ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും...

അഞ്ച് ദിവസമായി ഒളിവിൽ ; കശ്മീരിൽ ലഷ്കർ ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു

0
ശ്രീനഗർ : ജമ്മു കശ്മീരിൽ അഞ്ച് ദിവസമായി ഒളിവിലായിരുന്ന ലഷ്കർ-ഇ-തൊയ്ബ ഭീകരനെ...

വയനാട് ദുരന്ത പുനരധിവാസ ടൗൺഷിപ്പ് നിർമാണ പ്രദേശത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കി

0
കൽപ്പറ്റ : വയനാട് ദുരന്ത പുനരധിവാസ ടൗൺഷിപ്പ് നിർമാണ പ്രദേശത്ത് കൂട്ടിയിട്ടിരുന്ന...