ഗാന്ധിജിയുടെ ശില്‍പം തകര്‍ത്ത കേസില്‍ ഇന്ത്യന്‍ വംശജനെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യുയോര്‍ക്ക് : ന്യു യോര്‍ക്ക് ക്വീന്‍സിലുള്ള റിച്ച്‌മണ്ടിലെ തുള്‍സി ക്ഷേത്രത്തില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ അടിച്ചുടച്ച കേസില്‍ ഇന്ത്യന്‍ അമേരിക്കന്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സുഖ്‌പാല്‍ സിംഗിന്റെ (27) മേല്‍ വിദ്വേഷ കുറ്റം ചുമത്തിയിട്ടുണ്ടെന്നു ക്വീന്‍സ് ഡിസ്‌ട്രിക്‌ട് അറ്റോണിയുടെ ഓഫീസ് പറഞ്ഞു. കുറ്റകൃത്യത്തിന് ശേഷം പലായനം ചെയ്തവര്‍ ഉപയോഗിച്ച രണ്ടു കാറുകളില്‍ ഒന്ന് സിംഗിന്റേതാണ്.

ഓഗസ്റ്റ് 16 നാണു ഹൈന്ദവ ക്ഷേത്രത്തില്‍ ആക്രമണം നടന്നത്. ഒന്നിലധികം ആളുകള്‍ അക്രമി സംഘത്തില്‍ ഉണ്ടായിരുന്നു എന്നാണ് അന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അവര്‍ ഗാന്ധിജിയുടെ പൂര്‍ണകായ ശില്‍പം കൂടം വെച്ച്‌ അടിച്ചു തകര്‍ക്കുകയായിരുന്നു. ശില്‍പത്തിന്മേല്‍ ‘കുത്താ’ (നായ) എന്നു പെയിന്റ് ചെയ്തു. ക്ഷേത്രത്തിന്റെ പുറത്തെ വീഥിയിലും അങ്ങനെ എഴുതി.

സിംഗിനോടൊപ്പം ഉണ്ടായിരുന്ന നാലു പേരെക്കൂടി കിട്ടാനുണ്ട്. ഇവരെല്ലാം ഖാലിസ്ഥാന്‍ തീവ്രവാദികളാണെന്നു റിപോര്‍ട്ടുണ്ട്. ലിറ്റില്‍ നെക്ക് റോഡില്‍ താമസിക്കുന്ന സിങ്ങാണ് അക്രമികള്‍ക്കു രക്ഷപെടാനുള്ള രണ്ടു കാറുകളില്‍ ഒന്ന് നല്‍കിയതെന്നു ഡിസ്‌ട്രിക്‌ട് അറ്റോണി മെലിന്ഡ കാറ്റ്‌സിന്റെ ഓഫീസ് പറയുന്നു. അഞ്ചു പേര്‍ ചേര്‍ന്നു പ്രതിമ അടിച്ചു തകര്‍ക്കുന്നതും പെയിന്റ് ചെയ്യുന്നതും സി സി ടി വി ദൃശ്യങ്ങളില്‍ കാണാം.

പിന്നീട് അവര്‍ ലിബര്‍ട്ടി അവന്യുവിലേക്കു ഓടുന്നു. അവിടന്ന് ഒരു ടൊയോട്ട കാമ്രിയിലും ഒരു മെര്‍ക് സി-ക്ലാസിലും കയറി രക്ഷപെടുന്നു. മെര്‍കിന്റെ നമ്പര്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞു. കാര്‍ സുഖ്‌പാല്‍ സിംഗിന്റെയാണെന്നു തെളിഞ്ഞു. അതെ തുടര്‍ന്നാണ് അറസ്റ്റ്. സിംഗിനു 15 വര്ഷം വരെ ജയിലില്‍ കിടക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....