കിഫ്ബിക്കെതിരെ വിമശനം ; വിയോജിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പദ്ധതികളിലെ ഗുണനിലവാരം ഉറപ്പാക്കാൻ ചില നിർദ്ദേശങ്ങൾ കിഫ്ബി മുന്നോട്ടു വെച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മരാമത്ത് വകുപ്പിനാണ് കിഫ്ബി കൂടുതൽ തുക അനുവദിച്ചത്. കിഫ്ബിയുടെ എല്ലാ മാനദണ്ഡങ്ങളും മാറ്റാനാകില്ല. എംഎൽഎമാർ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

പദ്ധതികൾ വേഗത്തിലാക്കാൻ ജൂലൈ 27ന് ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട്. പദ്ധതികൾ വേഗത്തിലാക്കാൻ സർവേ വകുപ്പിനു കീഴിൽ തന്നെ സർവെയർമാരെ താൽക്കാലികമായി നൽകണമെന്നും മന്ത്രി പറഞ്ഞു. എന്നാൽ‌ സ്വതന്ത്രമായി സർവേയർമാരെ അനുവദിക്കാനാകില്ലെന്നു റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. സ്വതന്ത്ര സർവേ സംവിധാനം അംഗീകരിക്കാനാകില്ല. കൂടുതൽ സർവേയർമാരെ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

റവന്യൂ വകുപ്പുമായി ആലോചിച്ചു സർവെയർമാരെ എടുക്കണം എന്നാണ് താൻ പറഞ്ഞതെന്നും റവന്യൂ മന്ത്രി മനസ്സിലാക്കിയതിലെ തെറ്റായിരിക്കാമെന്നും പൊതുമരാമത്ത് മന്ത്രി വിശദീകരിച്ചു. കിഫ്ബി പദ്ധതികൾ അവലോകനം ചെയ്യാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർ മാസത്തിലൊരിക്കൽ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...