ഹരിപ്പാട് : സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തില്‍പ്പെട്ട മാരകശേഷിയുള്ള മയക്കുമരുന്നുമായി യുവാക്കളെ പിടികൂടി. മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍ (എംഡിഎംഎ ) 50 ഗ്രാം ആണ് അറസ്റ്റിലായ ഏഴ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്.
മുതുകുളം അപ്സരസ്സില്‍ പ്രണവ് (24), കൃഷ്ണപുരം തേജസ്സില്‍ സച്ചിന്‍ (25), ചേപ്പാട് തട്ടാശ്ശേരില്‍ ശ്രാവണ്‍ (23), മുതുകുളം ഓയൂ നിവാസില്‍ അക്ഷയ് (24), ആറാട്ടുപുഴ ഉച്ചരിചിറയില്‍ സച്ചിന്‍ (23), പള്ളിപ്പാട് മംഗലപ്പിള്ളിയില്‍ അര്‍ജുന്‍ (23), മുതുകുളം പുത്തന്‍ മഠത്തില്‍ രഘുരാമന്‍ (24) എന്നിവരാണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫും ഹരിപ്പാട് പോലീസും ചേര്‍ന്നാണ് ഡാണാപ്പടി മംഗല്യ റിസോട്ടില്‍ മുറിയെടുത്ത് വില്‍പ്പന നടത്തിക്കൊണ്ടിരിക്കവേയാണ് പ്രതികളെ പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം എത്തിക്കുന്ന മയക്കുമരുന്ന് ജില്ലയിലെ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍ക്കുകയായിരുന്നു. ഗ്രാമിന് 3000 മുതല്‍ 5000 രൂപയ്ക്കാണ് വിറ്റിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളിള്‍ മയക്കുമരുന്ന് വില്പനയ്ക്ക് ഉപയോഗിച്ചിരുന്ന കാറും സ്കൂട്ടറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.