ചെന്നൈ കോര്‍പ്പറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കനത്ത മഴയില്‍ നഗരം മുങ്ങിയതിന് പിന്നാലെ, ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന് എതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. 2015ലെ വെള്ളപ്പൊക്കത്തിന് ശേഷം ചെന്നൈ കോര്‍പ്പറേഷന്‍ എന്തുചെയ്തുവെന്ന് ഹൈക്കോടതി ചോദിച്ചു. ‘കഴിഞ്ഞ ആറുവര്‍ഷമായി കോര്‍പ്പറേഷന്‍ എന്തുചെയ്യുകയായിരുന്നു? ഒരുവര്‍ഷത്തിന്റെ പകുതി ഞങ്ങള്‍ വെള്ളത്തിന് വേണ്ടി കാത്തിരിക്കണം, അടുത്ത പകുതി വെള്ളത്തില്‍ മരിക്കണം. ഇത് വളരെ ദയനീയമാണ്’ ചീഫ് ജസ്റ്റിസ് സന്‍ജീബ് ബാനര്‍ജി പറഞ്ഞു.

കനത്ത മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ അഞ്ചുപേരാണ് ചെന്നൈയില്‍ മരിച്ചത്. ചെന്നൈയ്ക്ക് പുറമേ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളുര്‍ ജില്ലകളില്‍ അതിശക്തമായ മഴയാണ് പെയ്തത്. ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം തന്നെ വെള്ളത്തിനടിയിലായി. നഗരത്തിലെ പതിനാറ് സബ് വേകള്‍ വെള്ളത്തില്‍ മുങ്ങി. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...