മാരകശേഷിയുള്ള മയക്കുമരുന്നുമായി ഹരിപ്പാട്ട് ഏഴു യുവാക്കളെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തില്‍പ്പെട്ട മാരകശേഷിയുള്ള മയക്കുമരുന്നുമായി യുവാക്കളെ പിടികൂടി. മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍ (എംഡിഎംഎ ) 50 ഗ്രാം ആണ് അറസ്റ്റിലായ ഏഴ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്.

മുതുകുളം അപ്സരസ്സില്‍ പ്രണവ് (24), കൃഷ്ണപുരം തേജസ്സില്‍ സച്ചിന്‍ (25), ചേപ്പാട് തട്ടാശ്ശേരില്‍ ശ്രാവണ്‍ (23), മുതുകുളം ഓയൂ നിവാസില്‍ അക്ഷയ് (24), ആറാട്ടുപുഴ ഉച്ചരിചിറയില്‍ സച്ചിന്‍ (23), പള്ളിപ്പാട് മംഗലപ്പിള്ളിയില്‍ അര്‍ജുന്‍ (23), മുതുകുളം പുത്തന്‍ മഠത്തില്‍ രഘുരാമന്‍ (24) എന്നിവരാണ് പിടിയിലായത്.

ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫും ഹരിപ്പാട് പോലീസും ചേര്‍ന്നാണ് ഡാണാപ്പടി മംഗല്യ റിസോട്ടില്‍ മുറിയെടുത്ത് വില്‍പ്പന നടത്തിക്കൊണ്ടിരിക്കവേയാണ് പ്രതികളെ പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം എത്തിക്കുന്ന മയക്കുമരുന്ന് ജില്ലയിലെ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍ക്കുകയായിരുന്നു. ഗ്രാമിന് 3000 മുതല്‍ 5000 രൂപയ്ക്കാണ് വിറ്റിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളിള്‍ മയക്കുമരുന്ന് വില്പനയ്ക്ക് ഉപയോഗിച്ചിരുന്ന കാറും സ്കൂട്ടറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...