യുഎഇയിലെ എണ്ണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

റാസല്‍ ഖൈമ : യുഎഇയിലെ എണ്ണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. റാസല്‍ ഖൈമയിലെ എണ്ണഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് അല്‍ ജാസിറ അല്‍ ഹംറയില്‍ തീപിടുത്തം ഉണ്ടായതെന്ന് റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ സാബി വ്യക്തമാക്കി.

നാല് സിവില്‍ ഡിഫന്‍സ് സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളെ സംഭവസ്ഥലത്തേക്ക് അയച്ചു. ഉമ്മുല്‍ ഖുവൈനില്‍ നിന്നുള്ള അധിക സംഘങ്ങളും ഓപ്പറേഷനില്‍ സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. തീപിടുത്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. അതേസമയം തീപിടുത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...