കൊട്ടാരക്കരയില്‍ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയ്ക്ക് നേരെ നാലംഗ സംഘത്തിന്റെ ആക്രമണം ; മൂന്ന് പേരെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊട്ടാരക്കര വെളിയത്ത് വാഹന പരിശോധനയ്ക്കിടെ എസ്‌ഐയ്ക്ക് നേരെ നാലംഗ സംഘത്തിന്റെ  ആക്രമണം. അക്രമി സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമികള്‍ യാത്ര ചെയ്തിരുന്ന കാറില്‍ നിന്ന് നാല് കുപ്പി വാറ്റ് ചാരായവും കണ്ടെത്തി.

വെളിയം കവലയില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൂയപ്പളളി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സന്തോഷ് കുമാറിനാണ് മര്‍ദനമേറ്റത്. ജംങ്ഷനിലെ എടിഎം കൗണ്ടറില്‍ പണമെടുക്കാനെത്തിയ നാലംഗ സംഘമാണ് സന്തോഷ് കുമാറിനെ മര്‍ദിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പരിശോധിച്ച സന്തോഷ് കുമാര്‍ കാറില്‍ നിന്ന് നാല് കുപ്പി ചാരായം കണ്ടെടുത്തു. ഇതോടെ കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. ഇവരെ തടയുന്നതിനിടയിലാണ് സന്തോഷ് കുമാറിന് മര്‍ദനമേറ്റത്. ഒപ്പമുണ്ടായിരുന്ന ഹോം ഗാര്‍ഡ് പ്രദീപിനും അക്രമത്തില്‍ പരുക്കേറ്റു.

കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് കാറിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തത്. വെളിയം സ്വദേശികളായ ബിനു, മോനിഷ്, മനുകുമാര്‍ എന്നിവരാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന നാലാമന്‍ സുമേഷ് ഓടി രക്ഷപെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം – മൈലപ്ര റോഡ്‌ തകര്‍ന്നു : ജനങ്ങള്‍ യാത്രാ ദുരിതത്തില്‍

0
മണ്ണാറക്കുളഞ്ഞി : മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം - മൈലപ്ര റോഡ്‌ തകര്‍ച്ച നാട്ടുകാരെ ദുരിതത്തിലാക്കുന്നു....

പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

0
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഭാര്യയുടെ...

16 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും

0
തിരുവനന്തപുരം: 16 വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് തെരുവിലിറങ്ങിയ വിദ്യാർഥികളുടെ ഐതിഹാസിക വിജയമെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: നീറ്റ് അട്ടിമറിക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...