ഹൈദരാബാദ് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബെന്‍സ് കാറിനുളളില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി. കേസിലെ അഞ്ച് പ്രതികളിലൊരാള്‍ എംഎല്‍എയുടെ മകനാണ്. പ്രതികളെല്ലാം പ്രായപൂര്‍ത്തിയാകാത്തവരാണ്. തെലങ്കാനയിലെ ജൂബിലി ഹില്‍സില്‍ ശനിയാഴ്‌ചയാണ് സംഭവമുണ്ടായത്. പീഡനത്തിനിരയായ 17വയസുകാരിയെ പരിശോധനയ്‌ക്ക് വിധേയയാക്കി. പ്രതികളില്‍ ഒരാളെ മാത്രമേ പെണ്‍കുട്ടിയ്‌ക്ക് തിരിച്ചറിയാന്‍ സാധിച്ചുളളുവെന്ന് പോലീസ് അറിയിച്ചു.
അതിക്രമം നടത്തിയവര്‍ക്കെതിരെ കൂട്ടബലാല്‍സംഗത്തിനും പോക്‌സോ വകുപ്പനുസരിച്ചും കേസെടുത്തു. എംഎല്‍എയുടെ മകനും ന്യൂനപക്ഷ ബോര്‍ഡ് ചെയര്‍മാനും പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ പെണ്‍കുട്ടി പങ്കെടുത്തിരുന്നു. പെണ്‍കുട്ടിയെ പ്രതികള്‍ കാറില്‍ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. കുട്ടിയോട് പ്രതികള്‍ മോശമായി പെരുമാറിയെന്നും കുട്ടിയുടെ കഴുത്തിലടക്കം പരിക്കേല്‍പ്പിച്ചെന്നും കുട്ടിയുടെ അച്ഛന്‍ അറിയിച്ചു.
അഞ്ച് പ്രതികളെയും ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്ന് തെലങ്കാന ബിജെപി ആവശ്യപ്പെട്ടു. എഐഎംഐഎം പാര്‍ട്ടി എംഎല്‍എയുടെ മകനാണ് പ്രതികളിലൊരാള്‍. സംഭവത്തില്‍ അസദുദ്ദീന്‍ ഒവൈസിയും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും വിശദീകരണം നല്‍കണമെന്ന് ബിജെപി നേതാവ് കൃഷ്‌ണ സാഗര്‍ റാവു ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതി പോലീസ് നേരെ അന്വേഷിക്കുന്നില്ലെന്നും റാവു പറഞ്ഞു.