ഭൂമി കയ്യേറാനുള്ള ശ്രമം ചെറുത്ത 38 കാരിയായ ആദിവാസി സ്ത്രീയെ ഒരു സംഘം ആളുകള്‍ ജീവനോടെ തീ കൊളുത്തി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : ഭൂമി കയ്യേറാനുള്ള ശ്രമം ചെറുത്ത 38കാരിയായ ആദിവാസി സ്ത്രീയെ ഒരു സംഘം ആളുകള്‍ ജീവനോടെ തീ കൊളുത്തി. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് പേര്‍ ചേര്‍ന്ന് തീ കൊളുത്തിയ ശേഷം വീഡിയോ പകര്‍ത്തിയതായി ഭര്‍ത്താവ് പറഞ്ഞു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഗുണ ജില്ലയില്‍ നിന്നുള്ള റാംപ്യാരി സഹരിയ എന്ന ആദിവാസി യുവതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് പോലീസ് പറഞ്ഞു. സര്‍ക്കാരിന്റെ ക്ഷേമപദ്ധതി പ്രകാരം സഹരിയയുടെ കുടുംബത്തിന് അനുവദിച്ച 6 സെന്റ് ഭൂമിയില്‍ കൃഷിയിറക്കിയതിന് ഒബിസി വിഭാഗത്തില്‍പ്പെട്ട മൂന്ന് പേര്‍ ചേര്‍ന്ന് തന്നെ തീകൊളുകയായിരുന്നു- യുവതി പറഞ്ഞു

ഗ്രാമവാസികളായ പ്രതാപ്, ഹനുമത്ത്, ശ്യാം കിരാര്‍ എന്നിവര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ട്രാക്ടറില്‍ രക്ഷപെടുന്നത് കണ്ടതായി ഭര്‍ത്താവ് അര്‍ജുന്‍ സഹരിയ പറഞ്ഞു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേര്‍ ചേര്‍ന്നാണ് തന്നെ തീ കൊളുത്തിയതെന്നും അതിന് പിന്നാലെ ഓടിരക്ഷപ്പടുകയായിരുന്നെന്നും പരിക്കേറ്റ യുവതി പോലീസിന് മൊഴി നല്‍കി. അര്‍ജുന്‍ സഹരിയയുടെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായും രണ്ടുപേരെ അറസ്റ്റ് ചെയ്തതായും പോലീസ് ഓഫീസര്‍ പങ്കജ് ശ്രീവാസ്തവ അറിയിച്ചു.

മൂന്ന് പേരുടെയും കുടുംബത്തില്‍ നിന്നും തന്റെ കുടുംബത്തിന് ഭീഷണിയുണ്ടെന്ന് അര്‍ജുന്‍ സഹരിയ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ ഒരു നടപടിയും ഉണ്ടായില്ലെന്ന് അര്‍ജുന്‍ പറഞ്ഞു. സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. രാഷ്ടപതി തെരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മുവിനെ സ്ഥാനാര്‍ഥിയായിക്കിയ അതേ പാര്‍ട്ടി മറ്റൊരു ആദിവാസി സ്ത്രീയോട് ഇത്തരമൊരു ക്രൂരതയ്ക്ക് അനുമതി നല്‍കുന്നു. ഇത് ലജ്ജാകരമാണെന്ന് ജയറാം രമേശ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....