മഹാരാഷ്ട്ര നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച്‌ ഏക്‌നാഥ് ഷിന്‍ഡെ

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്ര നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച്‌ ഏക്‌നാഥ് ഷിന്‍ഡെ. കേവല ഭൂരിപക്ഷത്തേക്കാള്‍ 20 വോട്ട് അധികം നേടി. 164 വോട്ടാണ് ലഭിച്ചത്. പ്രത്യേക സഭ സമ്മേളനം ചേര്‍ന്നായിരുന്നു വോട്ടെടുപ്പ്. ഇന്നലെ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിന് വിജയിച്ച സാഹചര്യത്തില്‍ അനായാസം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും ശിവസേനാ വിമതരും.

143 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. പുതിയ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറാണ് ഇന്ന് സഭാ നടപടികള്‍ നിയന്ത്രിച്ചത്. മഹാരാഷ്ട്ര നിയമസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറാണ് 45കാരനായ രാഹുല്‍ നര്‍വേക്കര്‍. ശിവസേനയില്‍ നിന്ന് എന്‍സിപിയിലേക്കും അവിടെ നിന്നും ബിജെപിയിലേക്കും എത്തിയ നേതാവാണ് രാഹുല്‍ നര്‍വേക്കര്‍. കൊളാബ മണ്ഡലത്തില്‍ നിന്നാണ് രാഹുല്‍ വിജയിച്ചത്.

ഏറെ നാടകീയതയ്‌ക്കൊടുവിലാണ് ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡേ മഹാരാഷ്ട്രയുടെ 20ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഉദ്ധവ് താക്കറെ സര്‍ക്കാരുമായി പിണങ്ങിപ്പിരിഞ്ഞ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന സഖ്യം ബിജെപിയുമായി കൈകോര്‍ക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...