കെ.എസ്‌.ആര്‍.ടി.സിയില്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം ; നടപടികള്‍‍ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്‌.ആര്‍.ടി.സിയില്‍ ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേണില്‍ വലിയ മാറ്റം വരുത്തിക്കൊണ്ട്  സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം കൊണ്ടുവരുന്ന നടപടികള്‍‍ തുടങ്ങി. ശനിയാഴ്ച സിഎംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജുപ്രഭാകര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കഴി‍ഞ്ഞ ദിവസം മന്ത്രി ആന്റണി രാജുവും ഇതുസംബന്ധിച്ച്‌ സൂചന നല്‍കിയിരുന്നു. നിലവില്‍ 16 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ ഡബിള്‍ ഡ്യൂട്ടിയായാണ് കണക്കാക്കുന്നത്. ഇതില്‍ 12 മണിക്കൂര്‍ വരെ സിംഗിള്‍ ഡ്യൂട്ടിയായും ബാക്കി 4 മണിക്കൂറിന് അധിക ജോലിയായി കണക്കാക്കി അടിസ്ഥാന ശമ്പളവും ഡിഎയുമായി ഇരട്ടി തുക നല്‍കുമെന്നതാണ് പുതിയ രീതി. ഇതില്‍ തൊഴിലാളികള്‍ക്കും എതിര്‍പ്പുണ്ടാകില്ലെന്ന സൂചനയാണ് മാനേജ്മെന്റ് നല്‍കുന്നത്.

ആറ്റിങ്ങല്‍, കണിയാപുരം ഡിപ്പോകളില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം നടപ്പാക്കും. ഇപ്പോഴുള്ള ഡ്യൂട്ടി സമ്പ്രദായം മാറ്റിയില്ലെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താനാകില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ് സിംഗിള്‍ ഡ്യൂട്ടിയിലേക്കു വരുന്നത്. ഡബിള്‍ ഡ്യൂട്ടി ചെയ്താല്‍ പിറ്റേദിവസം ജീവനക്കാര്‍ക്ക് വിശ്രമം എന്നതാണ് ഇപ്പോഴത്തെ രീതി. ഇതുമൂലം ഡിപ്പോകളില്‍ ജീവനക്കാരെ കിട്ടാതെ 500 വണ്ടികള്‍ ദിവസവും സര്‍വീസിന് അയയ്ക്കാന്‍ കഴിയുന്നില്ല. 12 മണിക്കൂര്‍ ജോലി ചെയ്താല്‍ ആഴ്ചയില്‍ ഒരു അവധിയൊഴിച്ച്‌ ബാക്കി ദിവസങ്ങളിലെല്ലാം ഡ്യൂട്ടിക്കെത്തുന്ന രീതിയാണ് മാനേജ്മെന്റ് മുന്നോട്ടുവെയ്ക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...