ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു ; ബെംഗളൂരുവില്‍ ബിജെപി എംഎല്‍എ അടക്കം അഞ്ചുപേര്‍ക്കെതിരേ കേസ്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെംഗളൂരുവില്‍ ഗുണ്ടാനേതാവും റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ യുവാവിനെ വെട്ടിക്കൊന്നു. ഹലസൂരു സ്വദേശി ശിവകുമാര്‍ എന്ന ബികലു ശിവു (40) ആണ് മരിച്ചത്. സംഭവത്തില്‍ ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ ബൈരതി ബസവരാജ് ഉള്‍പ്പെടെ അഞ്ചാളുടെ പേരില്‍ കേസെടുത്തു. ജഗദീഷ്, കിരണ്‍, വിമല്‍, അനില്‍ എന്നിവരാണ് മറ്റുപ്രതികള്‍. ശിവകുമാറിന്റെ അമ്മ വിജയലക്ഷ്മി നല്‍കിയ പരാതിയിലാണ് കേസ്. എംഎല്‍എയുടെ പ്രേരണയെത്തുടര്‍ന്നാണ് കൊലപാതകമെന്ന് പരാതിയില്‍ പറയുന്നു. ഭാരതിനഗറിലെ വീടിനുപുറത്തു നില്‍ക്കുകയായിരുന്ന ശിവകുമാറിനെ ബൈക്കുകളിലും കാറിലുമെത്തിയ സംഘമാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

സംഘത്തില്‍ ഒന്‍പതുപേരുണ്ടായിരുന്നെന്നാണ് സൂചന. ചൊവ്വാഴ്ചരാത്രി എട്ടുമണിയോടെയായിരുന്നു ആക്രമണം. കൊലയ്ക്കുശേഷം സംഘം രക്ഷപ്പെട്ടു.ശിവകുമാര്‍ 2023-ല്‍ കിത്തഗനൂരില്‍ വാങ്ങിയ സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. ഈ സ്ഥലത്തിന്റെപേരില്‍ ബൈരതി ബസവരാജ് എംഎല്‍എ, ജഗദീഷ്, കിരണ്‍ എന്നിവരില്‍നിന്ന് ഭീഷണി നേരിട്ടിരുന്നതായി ഇയാള്‍ പോലീസില്‍ പരാതിനല്‍കിയിട്ടുണ്ട്.പത്തിലധികം ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ശിവകുമാറെന്ന് പോലീസ് പറഞ്ഞു. എംഎല്‍എയുടെ പേരിലുള്‍പ്പെടെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അഞ്ചാംപ്രതിയാണ് എംഎല്‍എ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പൊലീസ്,...

ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം ; നടന്നത് കടുത്ത നിയമലംഘനം

0
ഡൽഹി : സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഡെയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ...

സംസ്ഥാനത്ത് ബി ജെ പി -യിൽ അടിമുടി മാറ്റമുണ്ടാകില്ല ; പട്ടിക വെട്ടി, സ്വാധീനം...

0
കൊല്ലം : ബി.ജെ.പി. സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല. നിലവിലെ...

ചിറയിൻകീഴിലെ കയ്യാങ്കളി ; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ...