ക്ഷേത്ര പരിസരത്ത് വളർത്ത് നായയുമായി ഗുണ്ടാ നേതാവിന്റെ പരാക്രമം ; ജീപ്പുകൊണ്ട് പോലീസ് വാഹനം ഇടിച്ചിട്ടു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: വളർത്തു നായയുമായി എത്തി ക്ഷേത്ര പരിപാടിയ്ക്കിടെ ഗുണ്ടാ നേതാവിന്‍റെ പരാക്രമം. പത്തനാപുരം പിടവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിനിടെയാണ് മണ്ണ് മാഫിയ സംഘത്തിലെ തലവനായ ഗുണ്ടാ നേതാവ് പരാക്രമം കാട്ടിയത്. പത്തനാപുരം സ്വദേശി സജീവ് ആണ് ക്ഷേത്രത്തിൽ തന്റെ അൽസേഷ്യൻ നായയുമായി എത്തി സംഘർഷം സൃഷ്ടിച്ചത്. സംഘർഷാവസ്ഥയിലേക്ക് കടന്നതോടെ ക്ഷേത്ര ഭരണ സമിതി പോലീസിൽ വിവരം അറിയിച്ചു. പത്തനാപുരം പോലീസ് സ്ഥലത്തെത്തി സജീവിനെ വീട്ടിലേക്ക് മടക്കി അയച്ചു. എന്നാൽ പോലീസ് തിരികെപ്പോയതോടെ സജീവ് വീണ്ടും വാഹനവുമായി സ്ഥലത്തെത്തി സംഘർഷം സൃഷ്ടിക്കുകയായിരുന്നു. ഇതോടെ പോലീസ് വീണ്ടും സ്ഥലത്തെത്തി. പറഞ്ഞു വിടാൻ ശ്രമിച്ചതോടെ ഇയാൾ പോലീസിന് നേരെ തിരിഞ്ഞു.

പോലീസുകാരെ വണ്ടിയിടിച്ച് പരിക്കേൽപ്പിക്കുകയും പോലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെ സജീവ് തന്റെ ഓഫ് റോഡ് വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തിൽ പോലീസ് ജീപ്പിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിൽ സിവിൽ പൊലീസ് ഓഫീസർ അനീഷ് മോഹനന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ പത്തനാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാലെ സജീവ് ഓടി രക്ഷപ്പെട്ടു. പ്രതിയ്ക്കായ് പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മഹാരാഷ്ട്ര TET ചോദ്യപേപ്പർ ചോർച്ച ; സർക്കാരിനെതിരെ വിർശനവുമായി രാഹുൽ ഗാന്ധി

0
ഡെറാഡൂൺ : ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷ...

ഭാര്യാസഹോദരന് നേരേ എയർ​ഗണ്ണിൽനിന്ന് വെടിയുതിർത്തു ; പ്രതി പിടിയിൽ

0
മലപ്പുറം : കുടുംബവഴക്കിനെത്തുടര്‍ന്ന് എയർ​ഗണ്ണിൽനിന്ന് വെടിയുതിർത്ത് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമിച്ചെന്ന കേസില്‍...

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി...

0
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഎം...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ച...

0
കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍...