വിളവെടുപ്പിന് പാകമായ കുലകൾ മോഷ്ടിച്ച നാൽവർ സംഘം അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെടുമങ്ങാടിന് സമീപം വാഴത്തോട്ടത്തിൽ നിന്നും വിളവെടുപ്പിന് പാകമായ കുലകൾ മോഷ്ടിച്ച നാൽവർ സംഘം അറസ്റ്റിൽ. പൂവത്തൂർ ചെല്ലാങ്കോട് പുത്തൻവീട്ടിൽ ഹരീഷ് (32),ആര്യനാട് പള്ളിവേട്ട കടുവാക്കുഴി റോഡരികത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സലീം (60), പൂവത്തൂർ പുത്തൻവീട്ടിൽ തുളസീധരൻ (49), കരിപ്പൂര് തെക്കുംകര സ്വദേശി സന്തോഷ് കുമാർ (53) എന്നിവരാണ് പിടിയിലായത്. ലോണെടുത്തും കടംവാങ്ങിയും ആരംഭിച്ച പാട്ടക്കൃഷിയിടത്തിൽ നിന്നും പതിവായി മോഷണം ശ്രദ്ധയിൽപെട്ടതോടെ പത്താംകല്ല് സ്വദേശി സ്വർണ്ണൻ തന്‍റെ ഏത്ത വാഴത്തോട്ടത്തിന് സമീപം സിസിടിവി സ്ഥാപിച്ചാണ് മോഷ്ടാക്കളെ പിടികൂടിയത്.

ആഴ്ചകളായി പ്രദേശത്ത് നിന്നും വാഴക്കുലകൾ കാണാതായതോടെ നാട്ടുകാരുടെ സഹായത്തോടെ സ്വർണൻ രാത്രികാലങ്ങളിൽ കാവലും തുടങ്ങി. ഇതോടെ മോഷ്ടാക്കൾ പിന്തിരിഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയോടെ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കൾ കുലവെട്ടുന്നതും ചാക്കിൽ കയറ്റിപ്പോകുന്നതും ശ്രദ്ധയിൽപെടുന്നത്. ഇതോടെ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയുമായിരുന്നു. പ്രദേശത്ത് ചില്ലറമോഷണം നടത്തി വരാറുള്ള ഇവർ ഒരു മാസത്തിനിടയിൽ 42-ഓളം വാഴക്കുലകളാണ് മോഷ്ടിച്ചതെന്ന് പോലീസ് പറയുന്നു. ഏകദേശം 25,000 രൂപയുടെ നഷ്ടമുണ്ടെന്നാണ് വിലയിരുത്തൽ. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....