കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങൾ ഇടുക്കി നെടുങ്കണ്ടത്ത് പിടിയിൽ. സ്വർണ്ണക്കടയിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് രണ്ട് പേർ പിടിയിലായത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നിരവധി സ്ഥലങ്ങളിൽ മോഷണം പതിവാക്കിയവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ മധുരക്കടുത്ത് പേരയൂർ സ്വദേശികളായ ഹൈദർ, മുബാറക് എന്നിവരെയാണ് നെടുംകണ്ടം പോലീസ് അറസ്റ്റ് ചെയ്തത്. നെടുംകണ്ടം പടിഞ്ഞാറെ കവലയിലെ സ്റ്റാർ ജുവെൽസിൽ ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേനയാണ് ഹൈദറും മുബാറക്കും എത്തിയത്. ആഭരണങ്ങൾ നോക്കുന്നതിനിടെ ഹൈദർ, സ്വർണ്ണം സൂക്ഷിച്ചിരുന്ന ഒരു പാക്കറ്റ് കൈക്കലാക്കി. സംഭവം ശ്രദ്ധിച്ച ഉടമ ഉടൻ തന്നെ ഇയാളെ പിടികൂടി.

ഈ സമയം കൂടെ ഉണ്ടായിരുന്ന മുബാറക് കടയിൽ നിന്ന് ഇറങ്ങി ഓടി. നെടുങ്കണ്ടത്തു നിന്നും ബസിൽ തമിഴ്നാട്ടിലേയ്ക് കടക്കാൻ ശ്രമിച്ച മുബാറകിനെ ശാന്തൻപാറ പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. നിരവധി മോഷണങ്ങളും കൊള്ളയും നടത്തിയിട്ടുള്ള തമിഴ്നാട്ടിലെ ഇറാനി ഗ്യാങ്ങിലെ അഗങ്ങളാണ് അറസ്റ്റിലായവരെന്ന് പോലീസ് പറഞ്ഞു. രണ്ടോ മൂന്നോ പേർ അടങ്ങുന്ന ചെറു സംഘങ്ങൾ ആയി തിരിഞ്ഞാണ് ഇവരുടെ മോഷണം. തമിഴ്നാട്, കർണാടക തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ ഇറാനി ഗ്യാങ് സമാനമായ നിരവധി മോഷണങ്ങൾ നടത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...