കഠിനംകുളത്ത് യുവതി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം ; വനിതാ കമ്മീഷൻ കേസെടുക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഠിനംകുളം പുതുകുറിച്ചിയിൽ ഭര്‍ത്താവിന്‍റെ ഒത്താശയോടെ സുഹൃത്തുക്കൾ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മീഷൻ. യുവതിക്കുണ്ടായ അനുഭവം ഞെട്ടിക്കുന്നതാണെന്ന് വനിതാകമ്മീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു.

ഭര്‍ത്താവിൽ നിന്നാണ് യുവതിക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി കുറ്റവാളികളിൽ ഒരാൾ പോലും രക്ഷപ്പെടാതിരിക്കാൻ പഴുതടച്ച അന്വേഷണം നടക്കും. യുവതിയുടെ ജീവൻ തിരിച്ച് കിട്ടയത് തന്നെ അത്ഭുതമെന്ന നിലയിലാണ് കേസിന്‍റെ വിശദാംശങ്ങളിൽ നിന്ന് മനസിലാക്കാനാകുന്നത്. കുറ്റവാളികളിൽ ഒരാളെ പോലും നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി.

യുവതിക്ക് മദ്യം നൽകി ഭർത്താവിന്‍റെ ഒത്താശയോടെ സുഹൃത്തുക്കൾ കൂട്ട ബലാത്സംഗം ചെയ്തതെന്ന പരാതിയിൽ യുവതി ഉറച്ച് നിൽക്കുകയാണ്. തിരുവനന്തപുരം കഠിനംകുളം പോലീസ് പരിധിയിൽ കഴിഞ്ഞ ദിവസം ആണ് സംഭവം ഉണ്ടായത്. ഭർത്താവിന്റെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ വൈകിട്ട് നാലരയോടെ വാഹനത്തിൽ കയറ്റി മറ്റൊരിടത്ത് കൊണ്ട് പോകുകയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷം ഭർത്താവും ആറ് സുഹൃത്തുക്കുളും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ നാട്ടുകാർ കണിയാപുരത്തുള്ള വീട്ടിലെത്തിക്കുകയായിരുന്നു. വളരെ ക്ഷീണിതയായ യുവതി അബോധാവസ്ഥയിലായതോടെ ആശുപത്രിയിലാക്കുകയും പോലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവതി ചിറയൻകീഴ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...