കൊല്ലം: കൊല്ലത്ത് തിരുവോണ ദിവസം ദളിത് കുടുംബത്തിന് നേരെ ലഹരി സംഘത്തിൻ്റെ അക്രമം. ലഹരി സംഘത്തിൻ്റെ അസഭ്യവിളി ചോദ്യം ചെയ്തതാണ് മർദനത്തിന് ഇടയാക്കിയത്. വീടുകയറിയുള്ള അക്രമത്തിൽ കുട്ടികളടക്കം 11 പേർക്ക് പരുക്കേറ്റു. ഇതിൽ വീട്ടിൽ വിരുന്നെത്തിയ ബന്ധുക്കൾക്കടക്കമാണ് മർദനമേറ്റത്. സംഭവത്തിൽ 18 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 25 അംഗ സംഘമാണ് അക്രമം നടത്തിയത്. ചവറ സ്വദേശിനി നാഗലക്ഷ്മിക്കും കുടുംബത്തിനും നേരെയാണ് അക്രമണം ഉണ്ടായത്. എന്നാൽ പ്രധാന പ്രതികളെ സംരക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നുണ്ടെന്നാണ് ആരോപണം. തിരുവോണ ദിവസം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. വീടിനു മുന്നിലൂടെ ബൈക്കുകളിൽ പോയ ലഹരിസംഘം സ്ത്രീകളെ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെയാണ് വീട്ടിൽ അതിക്രമിച്ചു കയറി ലഹരി സംഘം ആക്രമം അഴിച്ചുവിട്ടത്. 6 വയസ്സുകാരി മുതൽ 35കാരൻ വരെ സംഘത്തിൻ്റെ മർദനത്തിന് ഇരയായി. സംഭവത്തിൽ 8 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വീടിന്റെ ജനൽ ചില്ലുകളടക്കം ലഹരി സംഘം അടിച്ചു തകർത്തു. ജാതി പറഞ്ഞായിരുന്നു മർദനമെന്ന് കുടുംബം പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























