കൊലക്കേസ് സാക്ഷിയെ തട്ടിക്കൊണ്ടുപോയി : ആതിഖ് അഹമ്മദിന് ജീവപര്യന്തം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ബി.എസ്.പി എം.എല്‍.എയായ രാജു പാലിന്റെ കൊലപാതകത്തിന്റെ പ്രധാന സാക്ഷി ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസില്‍ മുന്‍ എസ്.പി നേതാവ് ആതിഖ് അഹമ്മദിന് ജീവപര്യന്തം ശിക്ഷ. ഗുജറാത്തിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ നിന്ന് 1,200 കിലോമീറ്റര്‍ ദൂരം അതീവ സുരക്ഷയില്‍ സഞ്ചരിച്ചാണ് അഹമ്മദിനെ തിങ്കളാഴ്ച നഗരത്തിലെ നൈനി ജയിലില്‍ എത്തിച്ചത്. കേസില്‍ ആതിഖും മറ്റു രണ്ടുപേരും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രയാഗ് രാജ് കോടതി മൂവര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. 2005ല്‍ ബി.എസ്.പി എം.എല്‍.എ രാജു പാല്‍ കൊല്ലപ്പെട്ടിരുന്നു.

ഫെബ്രുവരി 24നാണ് ഉമേഷ് പാല്‍ കൊല്ലപ്പെട്ടു. പ്രയാഗ് രാജിലെ വസതിക്ക് സമീപം അദ്ദേഹത്തിന് വെടിയേല്‍ക്കുകയായിരുന്നു. ആതിഖ് അഹമ്മദ് സബര്‍മതി ജയില്‍വെച്ചാണ് കൊലപാതകത്തിന്റെ ആസൂത്രണം നടത്തിയതെന്നാണ് യു.പി പോലീസ് പറയുന്നത്. ആതിഖ് അഹമ്മദ് ഉമേഷ് പാല്‍ വധക്കേസ് ഉള്‍പ്പെടെ നൂറിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അതിനിടെ, കൊള്ളപ്പലിശ കേസില്‍ ക്ലീന്‍ ചിറ്റ് ആവശ്യപ്പെട്ട് അഹമ്മദും മകന്‍ ഉമറും നല്‍കിയ ഹര്‍ജി ലഖ്നൗവിലെ സിബിഐ കോടതി തള്ളി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...

മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...

ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ പശുക്കിടാവ് ചത്തു : ആക്രമിച്ചത് കടുവയെന്ന് സംശയം

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രണത്തില്‍ പശുക്കിടാവ് ചത്തു. മണ്ണില്‍പുത്തന്‍ വീട്ടില്‍...

ആറന്മുളയില്‍ ഓഗസ്റ്റ് 30ന് ഉപരാഷ്ട്രപതി എത്തും : നീറ്റ് പരീക്ഷാർത്ഥികൾക്ക്‌ നിർദ്ദേശങ്ങൾ നല്‍കി ആറന്മുള...

0
ആറന്മുള : ഓഗസ്റ്റ് 30ന് ആറന്മുള ക്ഷേത്രക്കടവിൽ നടക്കുന്ന ഉത്രട്ടാതി ജലമേള...