Friday, July 4, 2025 1:51 pm

ചെങ്ങന്നൂർ സബ്‌ ജില്ലാ ഗണിതോത്സവത്തിന്റെ ഉദ്ഘാടനം സജി ചെറിയാന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ:  ക്ലാസ്സ്മുറിയിലും പാഠപുസ്തകങ്ങളിലും ഒതുങ്ങി നിൽക്കാതെ ഗണിതപഠനത്തെ ജീവിതഗന്ധിയും ജീവിതബന്ധിയുമാക്കാൻ സമഗ്ര ശിക്ഷ കേരളം ഗണിതോത്സവം എന്ന പേരിൽ ജനുവരി 17 , 18, 19 തീയതികളിൽ 8 കേന്ദ്രങ്ങളിലായി ത്രിദിന ക്യാമ്പുകൾ നടത്തുകയാണ്. ഗണിതത്തിലെ അടിസ്ഥാനശേഷികളും 6 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ പഠനനേട്ടങ്ങളും നിത്യജീവിതത്തിലെ സന്ദർഭങ്ങളിലൂടെ കുട്ടികൾക്ക് അനുഭവവേദ്യമാകും വിധമാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.
ചെങ്ങന്നൂർ ഉപജില്ലയിൽ ജി യു പി എസ് പെണ്ണുക്കര, ജി എച്ച് എസ്സ് എസ് ബുധനൂർ, ജി യു പി എസ് ചെങ്ങന്നൂർ, ഡി ബി എച്ച് എസ് ചെറിയനാട്, എൻ എസ് ബി എച്ച് എസ് എസ് മാന്നാർ, എസ് എച്ച് വി എച്ച് എസ് കാരക്കാട്, എസ് വി എച്ച് എസ് പാണ്ടനാട്, ശാലേം യു പി എസ് വെണ്മണി എന്നീ വിദ്യാലയങ്ങളിലായി 800 ൽ പരം വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുക്കും.

പാണ്ടനാട്, തിരുവൻവണ്ടുർ പഞ്ചായത്തുകളിലെ വിദ്യാലയങ്ങളെ ഉൾപ്പെടുത്തി പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ചെങ്ങന്നൂർ സബ്‌ജില്ലാതല ഗണിതോത്സവത്തിന്റെ ഉദ്ഘാടനം എം എൽ എ സജി ചെറിയാൻ നിർവ്വഹിച്ചു. പാണ്ടനാട് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജോജി പാലങ്ങാട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ആലപ്പുഴ ജില്ലാപഞ്ചായത്തംഗം ജോജി ചെറിയാൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ബിന്ദു, ബി പി ഒ ജി കൃഷ്ണകുമാർ, സ്വാമിവിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് റ്റി കെ ചന്ദ്രചൂഡൻ നായർ, പ്രിൻസിപ്പൽ രശ്മി ഗോപാലകൃഷ്ണൻ, പ്രഥമാധ്യാപിക എസ് ഗിരിജ, അധ്യാപകരായ സ്മിത എസ് കുറുപ്പ്, ആർ രാജേഷ് എന്നിവർ സംസാരിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല​യി​ൽ കൈ ​പൊ​ള്ളി കേരളം

0
പ​ര​പ്പ​ന​ങ്ങാ​ടി: മ​ണ്ഡ​രി​യി​ൽ മ​നം മ​ടു​ത്ത് തെ​ങ്ങി​ൻ തോ​പ്പു​ക​ളെ അ​വ​ഗ​ണി​ച്ച കേ​ര​ക​ർ​ഷ​ക​ർ നാ​ളി​കേ​ര​ത്തി​ന്...

കോട്ടയം മെ‍ഡിക്കല്‍ കോളേജ് അപകടം ; ഡോ. ഹാരിസിന്‍റെ വെളിപ്പെടുത്തലും മുൻനിർത്തി ഹൈക്കോടതി ഇടപെടൽ...

0
കൊച്ചി: കോട്ടയം മെ‍ഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ ബിന്ദു എന്ന...

വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ ഏ​ഴു​തി ത​ള്ള​ൽ ; ഹ​ർ​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും

0
കൊ​ച്ചി: വ​യ​നാ​ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ​യെ​ടു​ത്ത ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും....

​വ​ള​വും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും ; അ​പ​ക​ടം ഒ​ഴി​യാ​തെ കു​ള​ത്തൂ​ർ​മൂ​ഴി ജംഗ്ഷന്‍

0
മ​ല്ല​പ്പ​ള്ളി : ​വ​ള​വും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും മൂ​ലം അ​പ​ക​ടം ഒ​ഴി​യാ​തെ...